കേരളത്തില്‍ ആദ്യമായി ഒരു അനുദിന ആരോഗ്യ വാര്‍ത്താ ബുള്ളെറ്റിന്‍ അമൃത റ്റിവി സംപ്രേഷണം ചെയ്യുന്നു.
മലയാളം ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി അമൃത റ്റിവി അവതരിപ്പിക്കുന്ന ഈ പരിപാടി ആരോഗ്യം, സൗന്ദര്യം, ശാരീരിക ക്ഷമത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവുകള്‍ക്കും വാര്‍ത്തകള്‍ക്കും പ്രാധാന്യം നല്‍കുന്നു. നവംബര്‍ 15ന് തിങ്കളാഴ്ച സമാരംഭിക്കുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആരോഗ്യ വാര്‍ത്തകള്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നര മണിയ്ക്ക് സംപ്രേഷണം നിര്‍വ്വഹിക്കും
ആധുനികാരോഗ്യ ചികിത്സാരംഗങ്ങളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും വികസനങ്ങളും കാര്‍ഡിയോളജി, പീഡിയാട്രിക്സ്, ന്യൂറോളജി മുതലായ ചികിത്സാവിഭാഗങ്ങളിലെ പുരോഗതിയും പരമ്പരാഗത ചികിത്സയുടെ പരിധിയില്‍ വരാത്ത അനുബന്ധ ചികിത്സാ സമ്പ്രദായങ്ങളും ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു. ആധുനിക ചികിത്സയിലെ രീതി ശാസ്ത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതോടൊപ്പം ലോകവ്യാപകമായി നടക്കുന്ന ചികിത്സസംബന്ധമായ ഗവേഷണ പഠനങ്ങള്‍ , തീവ്ര രോഗങ്ങള്‍ക്കുള്ള ഏറ്റവും പുതിയ ചികിത്സകള്‍ ,നമ്മുടെ സംസ്ഥാനത്തെ പ്രശസ്തമായ ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ അവിടെ ലഭിക്കുന്നപ്രത്യേക ചികിത്സകള്‍ , ആരോഗ്യ രംഗത്ത് അറിയപ്പെടുന്ന അതിപ്രശസ്തരായ വ്യക്തികള്‍ തുടങ്ങിയ അറിവുകളും ഇവിടെ പങ്ക് വയ്ക്കപ്പെടുന്നു.
ആരോഗ്യ വാര്‍ത്തകള്‍ എന്ന ഈ പരിപാടിയില്‍ 11 സംക്ഷിപ്ത വിഭാഗങ്ങളാണുള്ളത്
ഹെഡ് ലൈന്‍സ് : ആരോഗ്യ മേഖലയില്‍ നിന്നും അനുദിനം ലഭ്യമാകുന്ന വാര്‍ത്തകള്‍ , ആ ദിവസത്തെ മുഖ്യ വാര്‍ത്ത, എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടോപ്പ് സ്റ്റോറി : ഒരു പ്രത്യേക രോഗത്തെയും ആ രോഗത്തിന്റെ കാരണങ്ങളെയും അതിനുള്ള ചികിത്സയെയും പ്രതിവിധികളെയും അറിയാന്‍ ഡോക്ടറുമായുള്ള അഭിമുഖം
ഹെല്‍ത്ത് ടിപ്പ്സ് : പ്രേക്ഷകര്‍ക്ക് പ്രയോജനപ്രദമായ വിവരങ്ങളുടെ ശേഖരം
ആരോഗ്യ രഹസ്യം : പ്രമുഖ വ്യക്തികള്‍ , അവരുടെ എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ അവര്‍ പൂര്‍ണ്ണാരോഗ്യത്തോടെ ഇരിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യങ്ങള്‍ ആരോഗ്യ ഭക്ഷണം, ആരോഗ്യദായകമായ ഭക്ഷണശീലങ്ങള്‍
ഫാര്‍മ കോപ്പിയ : ചില മരുന്നുകളുടെ പിന്നിലുള്ള നിഗൂഢ രഹസ്യങ്ങള്‍
മെഡിക്കല്‍ അപ്ഡേറ്റ്സ് ; വ്യായാമം, വ്യായാമ മുറകള്‍
മുഖ ശ്രീ : സൗന്ദര്യ പരിപാലനം
ഹെല്‍ത്ത് ടിപ്സ് സെഗ്മെന്റുകള്‍ കൈകാര്യം ചെയ്യുന്നത് മിസ്റ്റര്‍ ഡോക്ടറായി വരുന്ന അനിമേഷന്‍ കഥാപാത്രമാണ്. ഇന്ത്യന്‍ ടെലിവിഷനുകളില്‍ ആദ്യം അമൃത റ്റിവി യാണ് അനിമേഷന്റെ സാധ്യത ഇപ്രകാരം പ്രയോജനപ്പെടുത്തുന്നത്. മലയാളി സമൂഹത്തില്‍ പുതിയ ഒരു ആരോഗ്യ അവബോധം സംജാതമാകുവാനും ആരോഗ്യ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങളും പുരോഗതിയും ആരോഗ്യ സംരക്ഷണത്തിന് എത്ര മാത്രം സഹയകമാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടാനും ആരോഗ്യ വാര്‍ത്തകള്‍ അവസരമേകുന്നു.