|
|
| |
|
| |
 |
| |
| |
 |
|
ആര്‍ഷ ഭാരതത്തിന്റെ ആത്മ ചൈതന്യവുമായി അമ്മ
പ്രേക്ഷകര്‍ക്ക് അറിവും ആനന്ദവും ഭക്തിപ്രകര്‍ഷവും പ്രദാനം ചെയ്യുന്ന ' അമൃതവര്‍ഷം ' ഭാരതത്തിന്റെ ആത്മീയ സംസ്കാരം വിളംബരം ചെയ്യുന്നു . ലോകമെമ്പാടും ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളില്‍ അകപ്പെട്ട് അനുനിമിഷം മനുഷ്യ മനസ്സുകള്‍ സംഘര്‍ഷഭരിതമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്ക് ആശ്വാസവും പ്രത്യാശയുമായി നിലകൊള്ളുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ സത്സംഗം, ഭജന, ലോക പര്യടന പരിപാടികളില്‍ ഭക്തഭക്ത ജനങ്ങള്‍ക്ക് നല്‍കുന്ന ദര്‍ശനം എന്നിവയുള്‍പ്പെടുന്നതാണ് ഈ പ്രോഗ്രാം.
മനുഷ്യജീവിതത്തിന്റെ അകപ്പൊരുളുകളും ആത്യന്തിക ലക്ഷ്യവും എന്താണെന്നറിയാന്‍ ലൗകിക ജീവിതസുഖങ്ങള്‍ ത്യജിച്ച് അമ്മയെ അഭയം പ്രാപിച്ച ശിഷ്യന്മാരും ഭക്തന്മാരും അമ്മയോട് ചോദിക്കുന്ന സംശയങ്ങള്‍ക്കുള്ള മറുപടിയും ലോകജനങ്ങള്‍ക്കാകെമാനം അമ്മ നല്‍കുന്ന സന്ദേശങ്ങളുമാണ് ഓരോ എപ്പിസോഡിന്റെയും ഉള്ളടക്കം . വ്യക്തി ജീവിതത്തില്‍ നാം പാലിക്കേണ്ട കടമകള്‍, കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങള്, സമൂഹജീവിതത്തിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, അഭിലഷണീയമായ ഒരു നവലോക ക്രമത്തിന് നാം അനുഷ്ഠിക്കേണ്ട കര്‍മ്മപദ്ധതികള്‍ , ഉന്നതമായ ഒരു സാമൂഹ്യാവബോധം രൂപപ്പെടുത്താനാവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍, വ്യക്തിയും ലോക സമൂഹവും ആഗ്രഹിക്കുന്ന സമാധാനം, ശാന്തി ഇവ പ്രാപിക്കാനുള്ള ഉപാധികള്‍ എല്ലാം അമ്മയുടെ മറുപടികളിലുണ്ട്. ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന ഏതു പ്രശ്നത്തിനും വളരെ ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കാണാനുള്ള കഴിവും അമ്മയുടെ ഉപദേശങ്ങളിലൂടെ നമുക്ക് കൈ വരുന്നു . ജാതി, മത ദേശ, കാല സങ്കല്‍പ്പങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കും അതീതമായ , സാര്‍വജനീനമായ സ്വീകാര്യത അമ്മയുടെ തിരുമൊഴികളില്‍ ദര്‍ശിക്കുവാന്‍ സാധിക്കും.
പ്രേക്ഷക മനസ്സുകളില്‍ ശാന്തിയുടെയും ആനന്ദത്തിന്റെയും അമൃത വര്‍ഷം ചൊരിയുന്ന അമ്മയുടെ സത്സംഗവും ഭജനയും സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ ' അമൃത ഭാഷണം ' സത്സംഗ പരമ്പരയും മതപരമായ അതിര്‍വരമ്പുകളെ ഭേദിച്ച് ജനഹൃദയങ്ങളിലെത്തുന്നു.
സംപ്രേഷണം : ശനി, ഞായര്‍ വൈകുന്നേരം 6 മണി |
| |
|
| |
|
| |
|
| |
|
|
|
| |
 |
|
സംപ്രേഷണം |
| |
|
ശനി & ഞായര്‍ \ 06.00 AM IST
പുന സംപ്രേഷണം : ശനി, ഞായര്‍ \ 9.30 PM IST
: ഞായര്‍ & തിങ്കള്‍ \ 5.00 AM IST |
| |
|
വെള്ളി, ശനി \ 7.30 PM EST
പുനസംപ്രേഷണം : ശനി, ഞായര്‍ \ 11.00 AM EST
: ശനി, ഞായര്‍ \ 6.30 PM EST |
| |
|
|
|
| |
 |
| |
 |
|
മാതൃസ്നേഹത്തിന്റെ അമൃത ബിന്ദുക്കല്‍ നുകരാന്‍ ....... !
ഇന്ത്യയ്ക്കകത്തും വിദേശങ്ങളിലുമായി മാതാ അമൃതാനന്ദമയി ദേവി നടത്തുന്ന പര്യടനങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിപാടിയാണ് അമ്മയോടൊപ്പം. ഓരോ യാത്രയിലും തന്നെക്കാണാനെത്തുന്ന അനേകായിരങ്ങള്‍ക്ക് അമ്മ ദര്‍ശനമരുളി ദു:ഖശമനം വരുത്തി തന്റെ ദിവ്യ സാന്നിദ്ധ്യം കൊണ്ട് ആനന്ദമരുളുന്നു. വിവിധ ഭൂഖണ്ഡങ്ങളും അനേകം രാജ്യങ്ങളും നഗരങ്ങളും ദേശങ്ങളും താണ്ടിയുള്ള അമ്മയുടെ നിരന്തരമായ ആഗോള യാത്രകളെല്ലാം ലോകമെമ്പാടുമുള്ള മാനവരാശിയ്ക്ക് ദേശം , ഭാഷ , മതം, സംസ്ക്കാരം എന്നിങ്ങനെയുള്ള ഭേദ- വൈവിധ്യങ്ങളെ മറികടന്ന് മാതൃ വാത്സല്യത്തിന്റെയും വിശ്വപ്രേമത്തിന്റെയും കാരുണ്യത്തിന്റെയും അമൃത കിരണങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങാനുള്ള സുവര്‍ണ്ണാവസരമാണ്. പ്രേക്ഷകര്‍ക്ക് അമ്മയെക്കാണാനും അമ്മയുടെ അനുപമമായ സ്നേഹശക്തി തിരിച്ചറിയാനും അമൃത ടെലിവിഷന്‍ ഒരുക്കുന്ന ' അമ്മയോടൊപ്പം ' എല്ലാ ഞായര്‍ ,വെള്ളി ദിവസങ്ങളിലും രാവിലെ പത്തരയ്ക്ക് സംപ്രേഷണം ചെയ്യുന്നു . |
| |
| |
|
|
| |
 |
|
സംപ്രേഷണം |
ഞായര്‍ \ 10.30 AM IST
പുന:സംപ്രേഷണം : വെള്ളി \ 10.30 AM IST, തിങ്കള്‍ \ 4.00 AM IST |
ഞായര്‍ \ 12.00 AM EST
പുനസംപ്രേഷണം : വെള്ളി \1 2.00 AM EST, ഞായര്‍ \ 5.30 PM EST |
| |
|
|
| |
 |
| |
 |
പ്രപഞ്ചം , ഈശ്വരന്‍ , ആത്മാവ് എന്നീ മൌലിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള അറിവിലൂടെ നിത്യസത്തയും പാരമാര്‍ത്ഥികസത്യവുമായ ആത്മാവിനെയും അതിലൂടെ
പരമാത്മാവായ ഈശ്വരനെയും ഈശ്വരസൃഷ്ടിയായ പ്രപഞ്ചത്തെയും അറിഞ്ഞ് പരമലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിലേക്ക് മനുഷ്യനെ എത്തിക്കുന്ന ആത്മവിദ്യയാണ്
ഭാരതീയ വേദാന്തം. വേദാന്തസാരം ഗ്രഹിച്ച്, സത്യത്തെ സാക്ഷാത്കരിച്ച് ലോകത്തിന് വെളിപ്പെടുത്തുന്ന ആത്മജ്ഞാനികളാണ് സദ്ഗുരുക്കന്മാരും മഹാത്മാക്കളും.
മനുഷ്യരെ ആത്മവിചാരത്തിലൂടെയും ധാര്‍മ്മിക ചിന്തയിലൂടെയും സത്കര്‍മ്മങ്ങളിലൂടെയും ശാശ്വതസത്യത്തിലേക്ക് വഴി നടത്തുവാന്‍ അവര്‍ സഹായിക്കുന്നു. ഭാരതീയരുടെ
അമൂല്യ പൈതൃകമായ സനാതനധര്‍മ്മത്തിന്‍റെ അന്തഃസത്ത മറ്റാരെയുംകാള്‍ ലളിത മനോഹരമായി സ്വജീവിത മാതൃകകളിലൂടെ ലോകത്തിനുപദേശിക്കുന്ന സദ്ഗുരു
ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ശിഷ്യരായ സന്യാസി ശ്രേഷ്ഠന്മാര്‍ സനാതന ധര്‍മ്മ മഹത്വത്തെയും പരമ സദ്ഗുരുവായ അമ്മയെയും പ്രേക്ഷകര്‍ക്ക് യഥോചിതം
പരിചയപ്പെടുത്തുന്ന ദാര്‍ശനിക പ്രഭാഷണ പരമ്പരയാണ് അമൃത ടിവി അവതരിപ്പിക്കുന്ന അമൃതം ഗമയ. |
| |
| |
|
തിങ്കള്‍ - വെള്ളി \ 6.55 PM IST
പുന:സംപ്രേഷണം : ചൊവ്വ - ശനി \ 5.25 PM IST |
തിങ്കള്‍ - വെള്ളി \ 8.05 AM EST
പുന:സംപ്രേഷണം : തിങ്കള്‍ - വെള്ളി \ 8.25 PM EST |
| |
|
| |
|
|