bharathadarshanam
   

   
 
ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> ഭാരതദര്‍ശനം
 
Bhagavad Gitayiloode
 
സംപ്രേഷണം : തിങ്കള്‍ - വെള്ളി \ 7.30 എ.എം ഐ.എസ്.റ്റി
പ്രൊഡ്യൂസര്‍ : ജി. ആര്‍ . ശ്രീദേവി
 
ഈ പരിപാടി വിലയിരുത്തുക
 

Bharathadarsanam Rating: 3.0/5 (24 votes cast)

 

വ്യാസ മഹാഭാരതത്തിന്റെ ദാര്‍ശനിക തലങ്ങളും പ്രായോഗിക ജീവിതവും 

അമൃതാ  ചാനലിന്റെ ക്ലാസിക്ക് പ്രോഗ്രാമുകളിലൊന്നായ' ഭാരത ദര്‍ശനം 'തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഏഴര മണിക്ക് സംപ്രേഷണം ചെയ്യുന്നു.ലോകേതിഹാസങ്ങളില്‍ ഏറ്റവും ബൃഹത്തും പുരാതനവും വേദവ്യാസ മഹര്‍ഷി രചിച്ച മഹാഭാരതമാണ് . അനേകം കഥകളും ആയിരത്തില്‍ പരം കഥാപാത്രങ്ങളും  സംഭവങ്ങളുമായി ഇഴ ചേര്‍ന്നു കിടക്കുന്ന ശ്ലോക രൂപത്തിലുള്ള ഈ മഹാഗ്രന്ഥം പൗരാണിക ഭാരതീയ ദര്‍ശനങ്ങളെയും മനുഷ്യജീവിതമെന്ന മഹാസമസ്യയെയും അതിന്റെ ബാഹ്യവും ആന്തരീകവുമായ വിവിധ തലങ്ങളെയും പ്രതിപാദനം ചെയ്യുന്നു. അനാദി കാലം മുതല്‍ മനുഷ്യജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അന്ത:സംഘര്‍ഷങ്ങളും ശുഭാശുഭങ്ങളുമെല്ലാം കൗരവ പാണ്ഡവ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ അനാവരണം ചെയ്യപ്പെടുമ്പോള്‍ അനുവാചകരും മാനസികമായി ഈ യുദ്ധത്തില്‍ പങ്കു ചേരുകയാണ്. അധര്‍മ്മത്തിനു മേല്‍ ധര്‍മ്മത്തിനുള്ള വിജയത്തിന്റെ അനിവാര്യതയാണ് ഈ ഇതിഹാസാത്തിന്റെ അന്ത:സത്ത.കര്‍മ്മരഹസ്യങ്ങളിലേക്കുള്ള പ്രവേശനത്തിനാവശ്യമായ വാതിലുകള്‍ തുറക്കാനും ജീവിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനുതകുന്ന പാതകള്‍ ഒരുക്കാനും ഈ മഹാഗ്രന്ഥം സഹായകമാണ്.നിയതമായ നിര്‍വ്വചനമുള്ള വ്യാസഭാരതത്തിന് വ്യക്തമായ ഉദ്ദേശ്യവും അര്‍ത്ഥ സങ്കല്‍പങ്ങളും അതിമഹത്തായ ഒരു ദര്‍ശനവുമുണ്ട്. ഈ ദാര്‍ശനിക കൃതിയുടെ രചനക്ക് പിന്നിലുള്ള വ്യാസന്റെ ചേതോവികാരവും  ദര്‍ശനവും എന്തായിരുന്നു, എന്തുകൊണ്ടാണ് ഈ ഗ്രന്ഥം ഇതിഹാസങ്ങളുടെ ഇതിഹാസമായി ഇന്നും ലോകത്തിന് വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നത് എന്നിങ്ങനെയുള്ള കാതലായ ചോദ്യങ്ങള്‍ക്കുള്ള മറുപടികളും ഈ പ്രോഗ്രാമില്‍ അടങ്ങിയിരിക്കുന്നു . ഒരുലക്ഷത്തി ഇരുപത്തി അയ്യായിരത്തില്‍പരം ശ്ലോകങ്ങളുള്ള ഈ മഹാഗ്രന്ഥം സമഗ്രമായി പഠിച്ചതിനു ശേഷം അതിലെ ഓരോ സംഭവങ്ങളുടെയും പൊരുളും സാംഗത്യവും അതിസൂക്ഷ്മമായി വിശകലനം ചെയ്ത്  സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുകയും ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തവും ഉചിതവുമായ മറുപടികള്‍ നല്‍കുകയുമാണ് അമൃത ടിവി അവതരിപ്പിക്കുന്ന 'ഭാരത ദര്‍ശനത്തി'ലൂടെ പ്രഫസ്സര്‍ തുറവൂര്‍ വിശ്വംഭരന്‍ . സമകാലീന ജീവിത സമസ്യകള്‍ക്കും 'മഹാഭാരത'ത്തിലൂടെ ഉത്തരം നല്‍കാന്‍ കഴിയും വിധം ഒരു പ്രയോഗിക ദര്‍ശന സമീപനമാണ് ഈ ജ്ഞാന യജ്ഞത്തിലൂടെ അദ്ദേഹം നടത്തുന്നത് എന്നതാണ് ഈ പരിപാടിക്ക് അനേക ലക്ഷം പ്രേക്ഷകരുണ്ടാകാനുള്ള പ്രധാന കാരണം.
 

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Comments (5)

Leave a comment

Your name (required, minimum 3, maximum 255 characters) (checked.gif Remember)
Your message (required, minimum 3, maximum 5000 characters)
 
Insert these letters into the textfield below: JFcW (required, case-sensitive)
Drag the slider to the right (required)
arrow-right_white.gif
 
download music
 
 
 
newsletter Get Free SMS Alerts Download Free tunes Get Social with Amrita TV
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
  Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 54 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.  
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.