നിരത്തിലിറങ്ങുന്ന ഏറ്റവും പുതിയ മോഡല്‍ ബൈക്കുകളെയും കാറുകളെയും
പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന അമൃത ടിവി പരിപാടിയാണ്
ബൈക്ക്സ് ആന്‍റ് കാര്‍സ്. എല്ലാ ഞായറാഴ്ചയും രാവിലെ
11.30ന് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി പതിവ് ഓട്ടോമൊബൈല്‍ ഷോകളില്‍
നിന്ന് തികച്ചും വ്യത്യസ്തമാണ്.
സാധാരണ ഇത്തരം ഷോകള്‍ ഏതെങ്കിലും ഒരു മോഡല്‍ മാത്രം പരിചയപ്പെടുത്തുമ്പോള്‍
ബൈക്ക്സ് ആന്‍റ് കാര്‍സ് വൈവിധ്യമാര്‍ന്ന വാഹനവിശേഷണങ്ങളുമായാണ്
പ്രേക്ഷകസമക്ഷം എത്തുന്നത്. ഡ്രൈവിങ് ലൈസന്‍സ് എടുക്കേണ്ടതെങ്ങനെ എന്നത് മുതല്‍
ബൈക്കുകളുടെയും കാറുകളുടെയും പരിപാലനം വരെ എല്ലാ കാര്യങ്ങള്‍ക്കും തികച്ചും
ഒരു വഴികാട്ടിയായിരിക്കും ബൈക്ക്സ് ആന്‍റ് കാര്‍സ്.
ഓട്ടോമൊബൈല്‍ രംഗത്തെ മാറ്റങ്ങളും പുതിയ വിശേഷങ്ങളും നിറഞ്ഞ ബൈക്ക്സ്
ആന്‍റ് കാര്‍സ് ഉടന്‍ നിരത്തിലിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ കാറുകളുടെ
പ്രത്യേകതകള്‍ വിശദമാക്കുന്ന ' ടോപ്പ് സ്റ്റോറി ' എന്ന വിഭാഗത്തോടെയാണ്
ആരംഭിക്കുന്നത്.
ബ്രാന്‍ഡ് ന്യൂ , ഫസ്റ്റ് റൈഡ് എന്നിങ്ങനെ തുടര്‍ന്ന് വരുന്ന വിഭാഗങ്ങള്‍ പുതിയ
ബ്രാന്‍ഡുകളെ പരിചയപ്പെടുത്തുന്നതോടൊപ്പം ടെസ്റ്റ് ഡ്രൈവ് നടത്തുകയും ചെയ്യുന്നു.
കാറുകളുടെയും ബൈക്കുകളുടെയും പുതിയ രൂപ സവിശേഷതകളും പ്രത്യേകതകളും
വിശദീകരിക്കുന്നത് വഴി പ്രേക്ഷകര്‍ക്ക് നേരിട്ട് ഷോറൂമില്‍ എത്തിയ പ്രതീതിയാണ്
ലഭിക്കുന്നത്.
മറ്റുള്ളവര്‍ നിങ്ങളുടെ കാര്‍ ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ടോ ?
എങ്കില്‍ അതിന്റെ മോടി കൂട്ടൂ. നിങ്ങളുടെ കാറിന് വ്യത്യസ്തത
നല്‍കാന്‍ എന്തെല്ലാം ചെയ്യാമെന്ന് പരിചയപ്പെടുത്തുകയാണ്
' എക്സ്ട്രാ ഗിയറിലൂടെ ' ബൈക്ക്സ് ആന്‍റ് കാര്‍സ് .
ബൈക്കിന് വ്യത്യസ്തത പകരാന്‍ താത്പര്യമുള്ളവര്‍ക്കായി
'ലേഡി മോട്ടോ'യിലൂടെ ബൈക്കിനെ മോടി കൂട്ടാനും മറ്റുമുള്ള ടിപ്സ്
പരിചയപ്പെടുത്തുന്നു.
ഗോ സേഫ് എന്ന പംക്തിയിലൂടെ ബൈക്ക് ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു. കൃത്യമായ ഇടവേളകളില്‍ കാര്‍ പരിശോധിക്കുന്നത്
വഴി പ്രശ്നങ്ങള്‍ മുന്‍ കൂട്ടി മനസിലാക്കാനും അത് പരിഹരിക്കാനും സാധിക്കും.
ഇത്തരം പരിശോധനകള്‍ എന്തെല്ലാമാണെന്നും എങ്ങനെയാണവ നടത്തേണ്ടതെന്നും
കാര്‍ ഡോക്ടര്‍ എന്ന വിഭാഗത്തില്‍ വിശദീകരിക്കുന്നു.
ഗെറ്റ് ഇറ്റ് എന്ന പംക്തി പ്രേക്ഷകന് തന്റെ ബഡ്ജറ്റും ആവശ്യങ്ങളും അനുസരിച്ച്
അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കാന്‍ സഹായകമാണ്. കാറുകളുടെയും
ബൈക്കുകളുടെയും കടുത്ത ആരാധകര്‍ക്ക് വേണ്ടി അമൃത ടിവി ഒരുക്കുന്ന ഈ
പരിപാടി തികച്ചും പുതുമയാര്‍ന്നതാണ്.
|