പൊട്ടിച്ചിരിയുടെ മാലപ്പടക്കം
മലയാള സിനിമയില്‍ റൊമാന്‍റിക്,ആക്ഷന്‍,ക്രൈം,കോമഡി എന്നിങ്ങനെ വിവിധ രംഗങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഫലിത-ഹാസ്യ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി അമൃത ടി വി അവതരിപ്പിക്കുന്ന വിനോദ പരിപാടിയാണ്‍ ` ചിരിയ്ക്കാം, നമുക്ക് ചിരിയ്ക്കാം ‘. തിങ്കള്‍ മുതല്‍ ബുധന്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ആഴ്ച തോറും അവതരിപ്പിക്കുന്ന ഈ കോമഡി ക്ളിപ്പുകള്‍ പ്രമേയ വൈവിധ്യം പുലര്‍ത്തുന്ന ആഹ്ളാദഭരിതമായ ഹാസ്യാനുഭവങ്ങള്‍ കാഴ്ച വയ്ക്കുന്നു. വിവിധ സിനിമകളിലെ ഹാസ്യ രംഗങ്ങള്‍ക്ക് സമാനതകളുണ്ടായിരുന്നാലും സംവിധായകരുടെ വീക്ഷണവും സമീപനവും കൊണ്ടുണ്ടാവുന്ന വ്യതിരിക്തതയും തനിമയും ഓരോ എപ്പിസോഡിലും പ്രേക്ഷകര്‍ക്ക് തിരിച്ചറിഞ്ഞ് ആസ്വദിക്കാനുളള അപൂര്‍വ്വാവസരമാണ്‍`ഈ പ്രോഗ്രാമിലൂടെ അമൃത ഒരുക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളുടെ വിവിധ സാഹചര്യങ്ങളിലുളള രംഗാഭിനയ ശൈലിയുടെ പ്രത്യേകതകള്‍ കൊണ്ട് പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന ഈ പരിപാടിയുടെ സംപ്രേഷണ സമയം രാത്രി 11 മണി ആണ്‍. |