തനത് വാര്‍ത്തകളും പ്രതികരണത്തിന്‍റെ റിയാലിറ്റിയും...!
ആദ്യ വാര്‍ത്താധിഷ്ഠിത റിയാലിറ്റി ഷോ ആയ 'ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റി' ന് ശേഷം അതിന്‍റെ അനുബന്ധമായി അമൃത ടി വി ആവിഷ്ക്കരിക്കുന്ന പ്രോഗ്രാമാണ്' ' എന്‍റെ വാര്‍ത്ത.'സാമൂഹ്യ ബോധവും പ്രതികരണശേഷിയുമുള്ള ഏതൊരു പൗരനും പുറ ത്തു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ക്ക് അമൃത ടെലിവിഷന്‍ ഒരുക്കുന്ന പ്രകാശന വേദിയാണിത്. പത്ര പ്രവര്‍ത്തനത്തില്‍ പഠനമോ പരിചയമോ ഇല്ലാത്തവര്‍ക്കും സ്വന്തം കഴിവിന്‍റെ അടിസ്ഥാനത്തില്‍ തങ്ങള്‍ കണ്ടെത്തുന്ന ശ്രദ്ധേയമായ വാര്‍ത്തകള്‍ അവതരിപ്പിക്കുവാനുള്ള അവസരമാണ്‍` ഇതിലൂടെ കൈ വരുന്നത്. സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് അഥവാ ഏതു സാധാരണ പൗരനും മീഡിയാ റിപ്പോര്‍ട്ടര്‍ ആവാം എന്ന ആശയത്തിനു തുടക്കമിട്ടതും അത് ജനപ്രിയമാക്കിയതും അമൃതയുടെ ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റും അതിലൂടെ പുറം ലോകമറിഞ്ഞ വാര്‍ത്തകളുമാണ്`.വ്യക്തികളും സമൂഹവും നേരിടുന്നസങ്കീര്‍ണപ്രശ്നങ്ങള്‍ പൊതുജനങ്ങളുടെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനും ഈ സംരംഭത്തിലൂടെ അമൃത ചാനലിന് കഴിഞ്ഞിട്ടുണ്ട് "എന്‍റെ വാര്‍ത്ത' ഇതിനോടകം നിരവധി എപ്പിസോഡുകള്‍ പിന്നിട്ട് ഗൗരവമുള്ള നൂറ് കണക്കിന് വാര്‍ത്തകള്‍ പുറത്ത് കൊണ്ടു വന്നു. ഇതില്‍ 80 ശതമാനത്തിലധികം വാര്‍ത്തകള്‍ക്കും സമൂഹത്തില്‍ ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ , അഴിമതി, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയാണ് എന്‍റെ വാര്‍ത്തയില്‍ മുഖ്യമായും കൈകാര്യം ചെയ്യുന്നത്. മുഖ്യധാരയില്‍ വരാത്ത ധാരാളം സംഭവങ്ങള്‍ വാര്‍ത്തക്ക് വിധേയമാകാതെ പോകുന്നുണ്ട്. അത്തരം വാര്‍ത്തകളാണ് എന്‍റെ വാര്‍ത്തയിലൂടെ വെളിച്ചം കാണുന്നത്. ദൃശ്യ മാധ്യമങ്ങളില്‍ നിലവിലുള്ള എല്ലാ വാര്‍ത്താധിഷ്ഠിത പരിപാടികളില്‍ നിന്നും ജനങ്ങളുടെ ഈ തുറന്ന പ്രതികരണ വേദി ശ്രദ്ധേയമായ വ്യത്യസ്തത പുലര്‍ത്തുന്നു. അതിനു കാരണം വാര്‍ത്തകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതും അതിനെപ്പറ്റി ഗവേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്യുന്നതുമെല്ലാം പത്ര പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത സാധാരണ പൗരന്‍മാര്‍ ആണ് എന്നതാണ്. തൊഴിലാളികള്‍ , ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ , ഡോക്ടര്‍മാര്‍ , വക്കീലന്‍മാര്‍ , എല്ലാമുള്‍പ്പെടുന്ന നിരവധി വ്യക്തികള്‍ ' എന്‍റെ വാര്‍ത്ത'യിലൂടെ അവര്‍ കണ്ടെത്തിയ വാര്‍ത്തകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കും സമര്‍ത്ഥരായ പത്ര പ്രവര്‍ത്തകരായി വളരാനും അറിയപ്പെടാനുമുള്ള സാധ്യതാ കവാടമാണ് അമൃത അവതരിപ്പിക്കുന്ന എന്‍റെ വാര്‍ത്ത. |