നോക്കെത്താത്ത ദൂരങ്ങളിലെ സഞ്ചാരക്കാഴ്ചകള്‍
വിദേശ രാജ്യങ്ങളെയും അവിടങ്ങളിലെ ജനജീവിത വൈവിധ്യങ്ങളെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന അമൃത ടിവി യുടെ ദൃശ്യ യാത്രാവിവരണ പ്രതിവാര പരമ്പര' എഴാം കടലിനക്കരെ ' എല്ലാ ശനിയാഴ്ചയും വൈകുന്നേരം 7 മണിയ്ക്ക് സംപേഷണം ചെയ്യുന്നു. വിവിധ സ്ഥലങ്ങളിലൂടെയുള്ള നിരന്തര യാത്രകളിലെ മനോഹര ദൃശ്യങ്ങള്‍, ഭൂപ്രകൃതി, കാലാവസ്ഥ , ജീവിത ശൈലി, സാമൂഹ്യ ജീവിതക്രമം , ഗ്രാമ-നഗരക്കാഴ്ചകള്‍ , ചരിത്രസ്മാരകങ്ങള്‍ , ആധുനിക നാഗരികതയുടെ വിഭിന്ന മുഖങ്ങള്‍ എന്നിങ്ങനെ അനേകം രാജ്യങ്ങളിലെ ചരിത്രപരവും വൈജ്ഞാനികവുമായ നൂതനക്കാഴ്ചകളുടെ വിസ്മയാവഹമായ ആകര്‍ഷണങ്ങളിലേയ്ക്ക് അമൃത ചാനല്‍ തുറക്കുന്ന ദൃശ്യ ജാലകമാണ് 'ഏഴാം കടലിനക്കരെ' .വിദേശ സഞ്ചാരം ചെയ്തിട്ടുള്ളവര്‍ക്കും ലോകചരിത്രം അറിയാവുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ പുതിയ അറിവുകള്‍ പ്രദാനം ചെയ്യുന്ന നോക്കെത്താത്ത ദൂരങ്ങളിലെ ഈ കാഴ്ചകള്‍ നമ്മുടെ വീടുകളിലെ സ്വീകരണമുറികളിലിരുന്ന് അടുത്ത് കാണാനുള്ള അവസരമാണ് അത്യാധുനിക ഛായാഗ്രഹണ സംവിധാനങ്ങളുടെയും സംപ്രേഷണ സാമഗ്രികളുടെയും സഹായത്തോടെ അമൃത ചാനലൊരുക്കുന്നത്. |