പുതു പുത്തന്‍ പാട്ടുകളുമായി അമൃത ടിവി പ്രേക്ഷകര്‍ക്ക് മുന്നില്‍
പുതുതായി റിലീസാവുന്ന ചിത്രങ്ങളിലെ പാട്ടുകള്‍ ചൂടോടെ തന്നെ പ്രേക്ഷകര്‍ക്ക് കണ്ടും കേട്ടും രസിക്കുവാന്‍ അമൃത ടി വി ഒരുക്കുന്ന പ്രത്യേക പരിപാടിയാണ് `ഫേവറേറ്റ്സ്. ഈ അര മണിക്കൂര്‍ പരിപാടിയില്‍ ഓരോ എപ്പിസോഡിലും ഏറ്റവും പുതിയ 5 പാട്ടുകള്‍ വീതം ആങ്കര്‍ അവതരിപ്പിക്കുന്നു. സിനിമയുടെ സംവിധായകന്‍ , നിര്‍മ്മാതാവ് , അഭിനേതാക്കള്‍ തുടങ്ങിയ കാര്യങ്ങള്‍വിശദമാക്കിക്കൊണ്ടുളള ഈ പരിപാടിയില്‍ ഏറ്റവും അടുത്ത കാലത്ത് റിലീസായതും ഉടനെ റിലീസാകാന്‍ പോകുന്നതുമായ സിനിമകളിലെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ അവസരം കിട്ടുന്നു. |