ഇന്നലെകളുടെ ഓര്‍മ്മകളും അനുഭവങ്ങളുമായി മുന്‍ കാല താരങ്ങള്‍
ഇന്നലെ വരെ വെള്ളിത്തിരയില്‍ തിളങ്ങി നിന്നിരുന്ന ഒരു കൂട്ടം താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും മറ്റും ഇന്നെന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അന്വേഷണമാണ് അമൃത ടിവി അവതരിപ്പിക്കുന്ന ഇന്നലത്തെ താരം . അമൃത ചാനലില്‍ നിന്നും ഇതിനായി ഒരു ടീം , താരങ്ങളുടെ വീടോ ഇപ്പോഴത്തെ തൊഴിലിടമോ കണ്ടെത്തി അവര്‍ പിന്നിട്ട സിനിമാ ലോകത്തെക്കുറിച്ചും ഇന്നത്തെ ജീവിതാവസ്ഥയെപ്പറ്റിയും അവര്‍ക്ക് പറയാനുള്ളത്കേട്ട് അത് പ്രേക്ഷകരുമായി പങ്ക് വെയ്ക്കാനും പ്രേക്ഷകര്‍ക്ക് അവരെ അടുത്തറിയാനും അവസരമുണ്ടാക്കുകയാണ്. അവിസ്മരണീയമായ അനേകം അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വെച്ച് സിനിമാസ്വാദകരുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മലയാളം, തമിഴ് നടീ നടന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയുമാണ് അമൃത പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുന്നത്. അവര്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന താര പ്രഭ ഇന്നുണ്ടോ, അവര്‍ ഇന്നും അംഗീകരിക്കപ്പെടുന്നുണ്ടോ, ഇന്നത്തെ അവസരങ്ങള്‍ , ഇന്നെന്തു ചെയ്യുന്നു, ഇപ്പോള്‍ അവര്‍ക്കു സന്തോഷമോ ദു:ഖമോ എന്നിങ്ങനെ അവരുടെ വ്യക്തിഗതവും കലാപരവും തൊഴില്‍പരവുമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പ്രേക്ഷകരോട് തുറന്നു പങ്കു വെയ്ക്കുവാന്‍ ഈപരിപാടി വേദി ഒരുക്കുന്നു. തങ്ങളെ മറന്നു പോയ പ്രേക്ഷകരുടെ മുന്‍പിലേയ്ക്ക് വന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുകയുമാണ് ' ഇന്നലെത്തെ താരം'. എങ്ങനെ സിനിമയിലെത്തി, ഇതുവരെ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ , അവയെ എങ്ങനെ അതിജീവിച്ചു,താര പദവിയിലെത്താന്‍ വേണ്ടി വന്ന പ്രയത്നങ്ങളും തടസ്സങ്ങളും , വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ,പ്രോത്സാഹനങ്ങളും അംഗീകാരങ്ങളും ഉള്‍പ്പെടെ സിനിമാലോകവുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങളും സുഖ ദു:ഖങ്ങളുമെല്ലാം പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി , ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലല്ലാതെ ആത്മഗതാനുസൃതം ഇവിടെ പങ്ക് വെയ്ക്കുകയാണ്. |