jeevadhara
   

   
 
ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> ജീവധാര
 
jeevadhara
 
സംപ്രേഷണം : ശനി \8.30 എ.എം ഐ.എസ്.റ്റി
അവതരണം :
പ്രൊഡ്യൂസര്‍ : അജിത് നമ്പൂതിരി
 
ഈ പരിപാടി വിലയിരുത്തുക
 

Jeevadhara Rating: 3.4/5 (155 votes cast)

 
    LATEST VIDEOS

ആരോഗ്യപരിപാലനം ആയുര്‍ വേദത്തിലൂടെ....

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചികിത്സാ ശാസ്ത്രം ആയുര്‍ വേദമാണെന്ന് പൊതുവെ കരുതപ്പെടുന്നു. ചരിത്രത്തില്‍  അറിയപ്പെടുന്ന ആദ്യ വൈദ്യനായ ധന്വന്തരി മഹര്‍ഷി ശിഷ്യനായ സുശ്രുതന് ഉപദേശിച്ച ഈ ശാസ്ത്രത്തില്‍ മനുഷ്യരുടെ  ശാരീരികവും  മാനസികവുമായ എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സാവിധികളും ഔഷധ വിവരണവും പ്രയോഗ രീതികളുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ചികിത്സയുടെ പ്രയോജനങ്ങളും വിശദാംശങ്ങളും പ്രേക്ഷ കരിലെത്തിക്കുന്ന പ്രോഗ്രാമാണ് അമൃതയുടെ ജീവധാര. സമസ്ത രോഗങ്ങളുടെയും ആത്യന്തിക ചികിത്സ പ്രകൃതി നിര്‍വ്വഹിക്കുന്നു എന്നാണ് ആയുര്‍ വേദം അനുശാസിക്കുന്നത്. ഈ തത്ത്വമനുസരിച്ച് പ്രകൃതിയെയും പ്രകൃതിജന്യമായ ഔഷധ സസ്യങ്ങളെയും പദാര്‍ത്ഥങ്ങളെയും ഈ ശാസ്ത്രം ആശ്രയിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ആധാരമായി വര്‍ത്തിക്കുന്നത് ജീവനാണെന്നും ജീവന് ആധാരമായ ചൈതന്യം പ്രാണനാണെന്നുമാണ് ആയുര്‍ വേദ മതം. ഈ ചൈതന്യം ശ്വാസരൂപത്തിലാണ് മനുഷ്യ മൃഗാദികളില്‍ സ്ഥിതി ചെയ്യുന്നത്. ജീവധാര എന്ന പദത്തിന്  ജീവന്റെ അഥവാ പ്രാണന്റെ പ്രയാണം എന്നര്‍ത്ഥം . പ്രാണന്റെ സുഗമമായ പ്രയാണം സാധ്യമാകുമ്പോള്‍ ഒരാള്‍ ആരോഗ്യവാനായിരിക്കും, അല്ലാത്തപ്പോള്‍ രോഗിയും. നമ്മുടെ സുസ്ഥിരമായ ആരോഗ്യ പരിപാലനത്തിന് ആയുര്‍ വേദം എത്രത്തോളം സഹായകമാണെന്നും അതിനവലംബിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്നുമാണ് അമൃത ടിവി അവതരിപ്പിക്കുന്ന ജീവധാരയില്‍ ചര്‍ച്ച ചെയ്യുന്നത്. ഋഷിമാരില്‍ നിന്നും നമുക്ക് ലഭിച്ച ഈ അതുല്യ ചികിത്സാ ശാസ്ത്രത്തിലെ  അതിപ്രധാനമായ പല ഗ്രന്ഥങ്ങളും വിവരങ്ങളും കാലഗതിയില്‍  നഷ്ടമായി.തലമുറ-തലമുറയായി കൈ മാറി വന്ന ഈ വൈദ്യ ശാസ്ത്രം ഗ്രന്ഥ രൂപത്തിലായത് ഇതിന്റെ ആവിര്‍ഭാവത്തിന് വളരെ ശേഷമാണ്.  പുസ്തക രൂപത്തില്‍ ലഭ്യമായവയില്‍ ഭൂരി ഭാഗവും ഇന്നവശേഷിക്കുന്നില്ല .നിലവിലുള്ള ഗ്രന്ഥങ്ങള്‍ക്കു പോലും ഇന്ന് നിര്‍ണ്ണയാതീതമായ മൂല്യം ഉണ്ട്. അവയുടെ അടിസ്ഥാനത്തില്‍ ഈ ചികിത്സാരീതിയെ പരിപോഷിപ്പിക്കുവാനും അതു വഴി സമൂഹത്തിനു പ്രയോജനം ചെയ്യുന്ന ദോഷരഹിത ആരോഗ്യ പദ്ധതി എന്ന നിലയില്‍ ഇതിനെ ആദര പൂര്‍വം നില നിര്‍ത്തുവാനുമുള്ള സുമനസ്സുകളുടെ യത്നത്തില്‍ ഈ പ്രോഗ്രാം വഴി അമൃത ടെലിവിഷനും പങ്കു ചേരുകയാണ്. അഖില ഭാരതാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ഇന്ന് കേരളത്തിലാണ് ആയുര്‍വേദം മുന്നിട്ട് നില്‍ക്കുന്നത്  എന്ന് നമുക്ക്  അഭിമാനിക്കാം . ആയുര്‍ വേദത്തോടൊപ്പം കേരളത്തിന്റെ തനതായ നാട്ടു വൈദ്യവും ചികിത്സയിലെ നാട്ടറിവുകളും ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനായി നിരവധി ആയുര്‍ വേദാചാര്യന്മാരെയും നാട്ടു ചികിത്സാവിദഗ്ദ്ധരെയുമെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും  ഉള്‍നാടുകളിലുമെല്ലാം പോയി ഈ പ്രോഗ്രാമിന്റെ  ആങ്കര്‍ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്.
 

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Comments (0)

Leave a comment

Your name (required, minimum 3, maximum 255 characters) (checked.gif Remember)
Your message (required, minimum 3, maximum 5000 characters)
 
Insert these letters into the textfield below: CFMR (required, case-sensitive)
Drag the slider to the right (required)
arrow-right_white.gif
 
download music
 
 
 
newsletter Get Free SMS Alerts Download Free tunes Get Social with Amrita TV
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
  Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.  
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.