taste of dubai
   

   
ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> കഥയല്ലിതു ജീവിതം
 
 
സംപ്രേഷണം : തിങ്കള്‍ - വെള്ളി \ 8.00 പി.എം ഐ.എസ്.റ്റി
 
അവതരണം:  വിധുബാല
 
ഈ പരിപാടി വിലയിരുത്തുക
 

KathayallithuJeevitham Rating: 3.9/5 (557 votes cast)

 

അകന്നുപോയ മനുഷ്യ ബന്ധങ്ങളെകൂട്ടിയിണക്കുവാനൊരു നിയമോപദേശ ദൃശ്യ വേദി

അമൃതാ ചാനലിന്റെ ' കഥയല്ലിതു ജീവിത'ത്തെ  ടെലിവിഷന്‍ അദാലത്ത് എന്ന് വിശേഷിപ്പിക്കാം . കു:ടുംബ ജീവിതത്തിലും  വ്യക്തി ബന്ധങ്ങളിലും കണ്ടു വരുന്ന അലോസരങ്ങളും തര്‍ക്കങ്ങളും പിണക്കങ്ങളുമെല്ലാം പലപ്പോഴും  അടുക്കാനാവാത്ത വിധം അകല്‍ച്ചയ്ക്കും ശത്രുതയ്ക്കും കാരണമാവാറുണ്ട്. ഇത്തരം അവസ്ഥകള്‍വ്യക്തികളുടെ സ്വൈര്യവും സ്വസ്ഥതയും നശിപ്പിച്ച് ജീവിതത്തിന്റെ  താളം തെറ്റിച്ച് മാനസിക സംഘര്‍ഷങ്ങളിലേയ്ക്കും വന്‍ ദുരന്തങ്ങളിലേയ്ക്കും തള്ളി വിടുന്ന കാഴ്ച നാം കാണാറുണ്ട്.

നെഞ്ചില്‍ നെരിപ്പോടും ചിന്തയില്‍ ദു:ഖത്തിന്റെ കൊടും ചുമടുമായും  ജീവിത വീഥികളില്‍  കാലിടറി  ഇഴഞ്ഞലയാന്‍ വിധിക്കപ്പെട്ട കുറെയേറെ വ്യക്തികള്‍ക്കും  കു:ടുംബങ്ങള്‍ക്കും 

അമൃത ടിവി ഒരുക്കുന്ന ഈ വേദി ഒരു  അത്താണിയും പ്രശ്ന പരിഹാരത്തിനുള്ള പോം വഴിയുമാകുന്നു. മാത്രവുമല്ല, ജീവിത ബന്ധങ്ങള്‍ താറുമാറാവാന്‍ കാരണമാവുന്ന പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് 'കഥയല്ല, ഇതു ജീവിതം' എന്ന ഈ ' കാഴ്ച ' നമ്മെ  കൂടുതല്‍ ചിന്തിപ്പിക്കുകയും  സ്വയംവിശകലനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.ജീവിത നാടകത്തിലെ സംഘര്‍ഷങ്ങള്‍ക്കും  ക്ലൈമാക്സിനും തുടര്‍ന്നുണ്ടാകുന്ന ദുരന്ത പര്യവസാനങ്ങള്‍ക്കും അവയുടെ പരിഹാരത്തിനും പ്രേക്ഷകര്‍ ഇവിടെസാക്ഷികളാവുന്നു.കു:ടുംബ, സാമൂഹ്യ ബന്ധങ്ങളില്‍ വ്യക്തികള്‍ തമ്മിലുള്ള  കുറെയേറെ  വഴക്കുകളും  പിണക്കങ്ങളും അധികാരപ്പെട്ട വിധി കര്‍ത്താക്കളുടെ മുന്‍പാകെ ചര്‍ച്ചചെയ്ത് അവയ്ക്ക് പരിഹാരം കാണുവാന്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി[കെല്‍സ] യുടെ സഹകരണത്തോടെ അമൃത റ്റിവി ഒരുക്കുന്ന ഈ പ്രശ്നപരിഹാര വേദി ഒരു കോടതി മുറിയായി മാറുകയാണ്. 1970 കളില്‍  തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഹരമായി മാറിയ നായിക നടി വിധുബാലയാണ് ഈ പ്രോഗ്രാമിന്റെ അവതാരകയും മോഡറേറ്ററും. പ്രശസ്തിയുടെ ഉയരങ്ങളില്‍ നിന്നിരുന്നപ്പോള്‍ തന്നെ അഭിനയത്തോട് വിട പറഞ്ഞ വിധു ബാല 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ തന്റെ സാന്നിധ്യം ഒരു ദൃശ്യമാധ്യമത്തിലൂടെ  അറിയിക്കുന്നത്.
 

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Comments (114)

Leave a comment

Your name (required, minimum 3, maximum 255 characters) (checked.gif Remember)
Your message (required, minimum 3, maximum 5000 characters)
 
Insert these letters into the textfield below: AJXT (required, case-sensitive)
Drag the slider to the right (required)
arrow-right_white.gif
 
 
 
 
newsletter Get Free SMS Alerts Download Free tunes Get Social with Amrita TV
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
  Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.  
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.