ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> മിഡില്‍ ഈസ്റ്റ്‌ പനോരമ
 
 
സംപ്രേഷണം : ശനി \ 12.00 പി എം ഐ എസ് ടി  (വ്യാഴം \ 10.30 PM UAE )
 
ഈ പരിപാടി വിലയിരുത്തുക
 

Panorama Rating: 2.3/5 (69 votes cast)

 
       LATEST VIDEOS
ഗള്‍ഫ് മലയാളി ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചകളുമായി മിഡില്‍ ഈസ്റ്റ് പനോരമ

അറേബ്യന്‍ നാടുകളിലെ മലയാളി ജീവിതത്തിലേയ്ക്ക് ജാലകം തുറക്കുകയാണ് മിഡില്‍ ഈസ്റ്റ് പനോരമ എന്ന ഗള്‍ഫ് ബെയ്സ്ഡ് പരിപാടിയിലൂടെ അമൃത ടിവി. പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ പുതിയ വിശേഷങ്ങളും വാര്‍ത്തകളുമായി
എല്ലാ വ്യാഴാഴ്ച്ചയും യുഎഇ സമയം രാത്രി 10.30ന് മിഡില്‍ ഈസ്റ്റ് പനോരമ അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യും.

നിറപ്പകിട്ടാര്‍ന്ന പ്രവാസി ജീവിതക്കാഴ്ച്ചകള്‍ക്കപ്പുറം ചുട്ടുപഴുത്ത മണലാരണ്യങ്ങളില്‍ ജീവിതം ഇഴച്ചുനീക്കേണ്ടി വരുന്ന മലയാളികളുടെ ജീവിതത്തിലേയ്ക്കുള്ള എത്തിനോട്ടമാണ് ഈ പരിപാടി. കുടുംബപ്രാരാബ്ധങ്ങള്‍ അകറ്റാന്‍ മറുനാട്ടിലേയ്ക്ക് ജീവിതം പറിച്ചുനടേണ്ടിവരുന്ന ഈ മലയാളി ജനത എപ്പോള്‍ പുറത്താക്കപ്പെടുമെന്ന ഭീതിയോടെയാണ് ഗള്‍ഫ് നാടുകളില്‍ നാളുകള്‍ കഴിച്ചുനീക്കുന്നത്. പച്ചക്കറി കടകളിലും, മീന്‍ മാര്‍ക്കറ്റുകളിലും മറ്റും ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകളും വിഷമതകളും പരിപാടി നമുക്ക് കാണിച്ചുതരുന്നു. പ്രവാസി ജീവിതത്തിന്‍റെ ഈ വിഷമതകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് സഹായഹസ്തം നീട്ടുന്ന മറുനാടന്‍ മലയാളികളെയും , മറുനാട്ടിലും കേരളഭൂമിയുടെ ഖ്യാതി പരത്തുന്ന മലയാളികളുടെ നേട്ടങ്ങളും അഭിവൃദ്ധിയും പരിപാടി ചിത്രീകരിക്കും. സ്വന്തം നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളും നെഞ്ചിലേറ്റി മറുനാട്ടില്‍ ജീവിതത്തിന്‍റെ നല്ലകാലം ഹോമിക്കേണ്ടി വരുന്ന മലയാളിജീവിതത്തിന്‍റെ നേര്‍ച്ചിത്രം തരികയാണ് മിഡില്‍ ഈസ്റ്റ് പനോരമ.

 

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Comments (0)

Leave a comment

Your name (required, minimum 3, maximum 255 characters) (checked.gif Remember)
Your message (required, minimum 3, maximum 5000 characters)
 
Insert these letters into the textfield below: TeDf (required, case-sensitive)
Drag the slider to the right (required)
arrow-right_white.gif
 
 
 
newsletter Get Free SMS Alerts Download Free tunes Get Social with Amrita TV
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
  Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.  
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.