natakame ulakam - A Political Satire
   

   
 

ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> നാടകമേ ഉലകം

 
Natakame Ulakam
 

സംപ്രേഷണം : ശനി \ 10.30 പി.എം ഐ.എസ്.റ്റി

അവതരണം : വി എസ് കൃഷ്ണരാജ് 
പ്രൊഡ്യൂസര്‍  : വി എസ് കൃഷ്ണരാജ് 
 
ഈ പരിപാടി വിലയിരുത്തുക
 

Natakam Rating: 3.2/5 (16 votes cast)

 
       LATEST VIDEOS
   
 

കേരള രാഷ്ട്രീയത്തിലെ ആനുകാലികസംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകരുടെ മുമ്പിലെത്തിച്ച ആദ്യ മലയാളപരിപാടിയാണ് നാടകമേ ഉലകം. പരിഹാസശരങ്ങള്‍ നിറഞ്ഞ വ്യാഖ്യാനത്തിലൂടെ രാഷ്ട്രീയക്കാരുടെ ശുദ്ധരാഷ്ട്രീയത്തിന്‍റെ മുഖം മൂടി നാടകമേ ഉലകം വലിച്ചു കീറുന്നു. 2006ല്‍ ആരംഭിച്ച നാടകമേ ഉലകം പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ആനുകാലിക ആക്ഷേപഹാസ്യ പരിപാടിയാണ്.

പരിഹാസവും വിവേകാധിഷ്ഠിതമായ വിമര്‍ശനവും നിറഞ്ഞ അവതരണത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ഗൌരവമേറിയ വിഷയങ്ങള്‍ തമാശരൂപത്തില്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നാടകമേ ഉലകത്തിന് കഴിയുന്നു. വര്‍ത്തമാന രാഷ്ട്രീയത്തിലെ ശ്രദ്ധിക്കപ്പെടുന്നതും അല്ലാത്തതുമായ, നിരവധി ചെറുതും വലുതുമായ വിഷയങ്ങളെ കണ്ടെത്തി പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരിഹാസച്ചുവയില്‍ അവതരിപ്പിക്കുന്നതോടൊപ്പം പ്രേക്ഷകര്‍ക്ക് വിഷയത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതും കുറിക്കു കൊള്ളുന്നതുമായ വാക്യങ്ങളില്‍ അവസാനിപ്പിക്കുന്നു എന്നതും നാടകമേ ഉലകത്തിന്‍റെ പ്രത്യേകതയാണ്. രാഷ്ട്രീയ പ്രമുഖരുടെ വിഡിയോ ക്ലിപ്പിങ്ങുകളും വാക്യങ്ങളും ആവശ്യമെങ്കില്‍ സന്ദര്‍ഭോചിതമായി ഇടയ്ക്ക് ചേര്‍ക്കുന്നു.

പെട്ടെന്നുള്ള കട്ടുകളും ചില പ്രത്യേകദൃശ്യങ്ങളുടെ റീപ്ലെയ്കളും വിവാദവ്യക്തികളുടെ ഹാസ്യദൃശ്യങ്ങളും ഒപ്പം അനുയോജ്യമായ കമ്മെന്‍റെറി കൂടി ആകുമ്പോള്‍ വിഷയം ആപാദചൂഡം ആക്ഷേപഹാസ്യമായി മാറുന്നു. സാധാരണ സംഭാഷണശൈലിയില്‍ നിന്നും വ്യത്യസ്തമായി സംഭാഷണങ്ങളില്‍ പരിഹാസം കലര്‍ത്തി താളാത്മകമായും ഹാസ്യവും ആക്ഷേപവും മുഖഭാവങ്ങളിലൂടെ പ്രകടമാക്കിയും അവതാരകന്‍ കൃഷ്ണരാജ് പ്രേക്ഷകരുടെ കൈയ്യടി നേടുന്നു. ദ്വയാര്‍ഥ പ്രയോഗം, സമാനത പ്രയോഗം, താരതമ്യ രീതി എന്നിവയോടൊപ്പം തന്റെ നര്‍മ്മ, പരിഹാസാത്മകമായ ഭാവങ്ങളെയും കൂടി ഇഴ ചേര്‍ത്ത് നാടകമേ ഉലകത്തെ പുതിയ മാനങ്ങളിലെത്തിക്കുകയാണ് കൃഷ്ണരാജ്.

രാഷ്ട്രീയ സാമൂഹിക തിരിമറി നാടകങ്ങളിലേയ്ക്ക് വിമര്‍ശനാത്മകമായി ഒരെത്തിനോട്ടമായി എത്തുന്ന നാടകമേ ഉലകം മറക്കാതെ കാണുക.

 

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Comments (2)

Leave a comment

Your name (required, minimum 3, maximum 255 characters) (checked.gif Remember)
Your message (required, minimum 3, maximum 5000 characters)
 
Insert these letters into the textfield below: BMLK (required, case-sensitive)
Drag the slider to the right (required)
arrow-right_white.gif
 
 
download music
 
 
newsletter Get Free SMS Alerts Download Free tunes Get Social with Amrita TV
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
  Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.  
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.