പതിവായി സിനിമ കാണുന്നവര്‍ക്കും പുതിയ സിനിമകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമായ പരിപാടിയാണ് ന്യൂ റിലീസസ് . ഏറ്റവും പുതിയ മലയാള ചിത്രങ്ങളെ അടുത്തറിയാന്‍ സിനിമാപ്രേമികള്‍ക്ക് അവസരം നല്‍കുന്ന ന്യൂ റിലീസസില്‍ അതാതു ചിത്രങ്ങളെ സംബന്ധിച്ചുള്ള സംവിധായകന്റെ ഉള്‍ക്കാഴ്ചകള്‍ , കഥയുടെ ഉള്ളടക്കവും പ്രമേയവും ഗാനങ്ങള്‍ , സംഗീതം , സംവിധാന ശൈലി തുടങ്ങിയ പ്രധാന കാര്യങ്ങള്‍മനസ്സിലാക്കുവാന്‍ സഹായകമാണ് . നിര്‍മ്മാണ ഘട്ടത്തില്‍ ഓരോ സിനിമയുടെയും അണിയറ ശില്‍പ്പികള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ എന്തെല്ലാമെന്നും സംവിധായകന്റെ വാക്കുകളിലൂടെ പ്രേക്ഷകര്‍ക്ക് അറിയാന്‍ കഴിയുന്നു . ഈ പരിപാടി കാണാന്‍ മറക്കരുത് !! |