amrita tv news
   

   
 
             
 
  അമൃതാ റ്റിവി    ന്യൂസ് ആന്റ് അനാലിസിസ്
2005 ല്‍ ആരംഭം കുറിച്ച അമൃതാ റ്റിവി വാര്‍ത്താ വിഭാഗം വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ടെലിവിഷന്‍ പത്ര പ്രവര്‍ത്തനത്തില്‍ അതുല്യമായ മികവിനുള്ള അനേകം പുരസ്കാരങ്ങള്‍ കരസ്ഥമാക്കി ആഗോളാടിസ്ഥാനത്തില്‍ പ്രേക്ഷക പ്രശംസയും അംഗീകാരങ്ങളുമായി അഭിമാനകരമായ ജൈത്ര യാത്ര തുടരുന്നു. കാര്യമാത്ര പ്രസക്തവും സത്യസന്ധവുമായ ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തവിധം പുതുപുത്തന്‍ വാര്‍ത്തകളുടെ നിഷ്പക്ഷവും കൃത്യതയുമാര്‍ന്ന, രാപകലെന്യേ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അവതരണത്തിലും സമഗ്രമായ വിശകലനത്തിലും അമൃതാ ചാനല്‍ മറ്റാരെയുംകാള്‍ ഒരുപടി  മുന്നിലാണ്.
       
   
സ്പോട് ന്യൂസ്
വാര്‍ത്താസംവിധാനങ്ങളുടെ നിറഞ്ഞ ആവനാഴിയില്‍ നിന്നും അമൃത റ്റിവി തൊടുത്തു വിടുന്ന  ഏറ്റവും പുതിയ പരിപാടിയായ " സ്പോട് ന്യൂസ് " റ്റാം റേറ്റിങ്ങില്‍ ഉയരങ്ങള്‍ കീഴടക്കുന്നു. പ്രസക്തവും നിര്‍ണ്ണായകവുമായ അനുനിമിഷ ലോക വാര്‍ത്തകളുടെ രണ്ട് മിനിറ്റ് വീതമുള്ള ക്യാപ്സ്യൂളുകള്‍ ഓരോ അര മണിക്കൂറിലും അതാതിടങ്ങളില്‍ നിന്നു അപ്പോള്‍ തന്നെ സമാഹരിച്ച് സംപ്രേഷണം ചെയ്യുന്നു എന്നതാണ് ഈ പുതുമയുടെ പ്രാധാന്യം.
       
   
ആരോഗ്യ വാര്‍ത്തകള്‍ 
കേരളത്തില്‍ ആദ്യമായി ഒരു അനുദിന ആരോഗ്യ വാര്‍ത്താ ബുള്ളെറ്റിന്‍ അമൃത റ്റിവി സംപ്രേഷണം ചെയ്യുന്നു. മലയാളം ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി അമൃത റ്റിവി അവതരിപ്പിക്കുന്ന ഈ പരിപാടി ആരോഗ്യം, സൗന്ദര്യം, ശാരീരിക ക്ഷമത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവുകള്‍ക്കും വാര്‍ത്തകള്‍ക്കും പ്രാധാന്യം നല്‍കുന്നു. നവംബര്‍ 15ന് തിങ്കളാഴ്ച സമാരംഭിക്കുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആരോഗ്യ വാര്‍ത്തകള്‍ എല്ലാ ദിവസവും ഉച്ചക്ക് 1.30 മണിയ്ക്ക് സംപ്രേഷണം നിര്‍വ്വഹിക്കും
       
   
വിദ്യാഭ്യാസ വാര്‍ത്തകള്‍ 
കേരളത്തിന്റെ ദൃശ്യമാധ്യമ ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ വാര്‍ത്തകളുടെ ഒരു സംക്ഷിപ്ത ബുള്ളെറ്റിന്‍ അമൃത റ്റിവി അവതരിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ 7.00 ന് സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ പരിപാടി നമ്മുടെ സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ മേഖലകളിലെ അനുദിന വാര്‍ത്തകളുടെ അനാവരണമാണ്.
       
  amrita tv morning news  
മോര്‍ണിങ് ന്യൂസ്
ദിവസവും രാവിലെ 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന അര മണിക്കൂര്‍ വാര്‍ത്താപരിപാടിയാണ് മോണിങ് ന്യൂസ് അഥവാ പ്രഭാത വാര്‍ത്തകള്‍
             
  amrita tv news  
അമൃതാ ന്യൂസ്
ഇന്ത്യയിലും അനേകം ലോകരാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന അമൃതാ ന്യൂസ് ബ്യൂറോ ശൃംഖലകളില്‍ക്കൂടി ലഭ്യമാകുന്ന വാര്‍ത്തകള്‍ മുന്‍വിധിയും പക്ഷഭേദവുമില്ലാതെ ഔചിത്യ ബോധത്തൊടെയും സത്യസന്ധതയോടെയും അവതരിപ്പിക്കുന്ന അരമണിക്കൂര്‍ വാര്‍ത്താപരിപാടിയാണ് ‘അമൃതാ ന്യൂസ് '. ജനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതും  ഉള്‍ക്കാഴ്ചയുളവാക്കുന്നതുമായ വാര്‍ത്തകള്‍ പ്രത്യേകം  തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഈ വാര്‍ത്തകളോരോന്നും അമൃതയുടെ ടെലിവിഷന്‍ ജേര്‍ണലിസ മികവിന്‍റെ തെളിവുകളാകുന്നു. നമ്മുടെ നാട്ടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അനുദിനം നടക്കുന്ന സംഭവങ്ങള്‍  യഥാതഥമായി അറിയാന്‍ കഴിയുമ്പോള്‍  ആണ് അവ വിശ്വാസയോഗ്യമാകുന്നത്. അപ്പോള്‍ വാര്‍ത്താസംബന്ധമായ കാര്യങ്ങളില്‍ ശരിയായ നിഗമനങ്ങളിലെത്താനും തനത് അഭിപ്രായം സ്വരൂപിക്കാനും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും പ്രേക്ഷകര്‍ പ്രാപ്തരാകുന്നു എന്നത് ഈ പ്രോഗ്രാമിന്‍റെ വിജയമുദ്രയാണ്. സമൂഹത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും  പ്രതികരിക്കാനാവാതെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും  അവഗണിക്കപ്പെട്ടവര്‍ക്കും ആവേശവും പിന്തുണയും ശക്തമായ പ്രേരണയുമാവാനും അമൃതാ ന്യൂസിന് കഴിയുന്നുണ്ട്.
 
  uchavaartha  

ഉച്ചവാര്‍ത്ത
എല്ലാ ദിവസവും  ഉച്ചയ്ക്ക് 1 മണിക്ക് അവതരിപ്പിക്കുന്ന  പതിവു വാര്‍ത്താപരിപാടിയാണ് ഉച്ചവാര്‍ത്ത .  തദ്ദേശീയവും  അന്തര്‍ദ്ദേശീയവുമായ പ്രധാന വാര്‍ത്തകള്‍ ചൂടോടെ പ്രേക്ഷകര്‍ക്ക്  മുന്നിലെത്തിക്കുകയാണ്  ഈ  മദ്ധ്യാഹ്ന സംപ്രേഷണത്തിന്‍റെ ലക്ഷ്യം .

             
  amrita tv newstrack  
ന്യൂസ്  ട്രാക്ക്
ദിവസവും നമ്മുടെ രാജ്യത്തും ലോകമാകെമാനവും നടക്കുന്ന സംഭവങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് പ്രധാന  വാര്‍ത്തകളാണ് ന്യൂസ് ട്രാക്കിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഈ വാര്‍ത്തകള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഡല്‍ഹിയിലുമുള്ള അമൃതാ ന്യൂസ് ബ്യൂറോകളില്‍ വച്ച്,  വിലയിരുത്തി അഭിപ്രായം പറയാന്‍ കഴിവുള്ളവരും പ്രതികരിക്കാന്‍ യോഗ്യരുമായ വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് വിശകലന വിധേയമാക്കുന്നു. ഇതോടൊപ്പം അമൃതാ റ്റിവി സ്പോര്‍ട്സ് ഡെസ്ക്കില്‍ നിന്നുമുള്ള വിനോദ – കായിക വാര്‍ത്തകളും സംപ്രേഷണം ചെയ്യുന്നു .
             
  top 10 @ Ten  

ടോപ് 10 @ റ്റെന്‍
ദിവസവും രാത്രി 10 മണിക്ക് സംപ്രേഷണം ചെയ്യുന്ന  നിര്‍ണ്ണായക പ്രാധാന്യമുള്ള  പുതിയ 10 വാര്‍ത്തകളുടെ  സമാഹാരമാണ് ടോപ് 10 @ റ്റെന്‍. മലയാളം ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്താവതരണത്തില്‍ സമാനതകളില്ലാത്ത  ഈ ബുള്ളറ്റിനിലെ ഒരോ വാര്‍ത്തയും വിഷയ സംബന്ധമായ വ്യതിരിക്തത പുലര്‍ത്തുന്നു. അതേ സമയം സംസ്ഥാനത്തിനുള്ളിലും ദേശീയ തലത്തിലുമുള്ള പ്രധാന സംഭവങ്ങളുടെ പൊതുവായ ഒരു വീക്ഷണം സാധ്യമാവുകയും ചെയ്യുന്നു

             
  amrita tv midddleeast news  

അമൃതാ ന്യൂസ് മിഡില്‍ ഈസ്റ്റ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അനുദിന വാര്‍ത്തകളുടെ  വിവരണമാണ് ‘അമൃതാ ന്യൂസ് മിഡ്ഡില്‍ ഈസ്റ്റ് '. ദിവസവും ഇന്ത്യന്‍ സമയം രാത്രി 12 .30 ന് സംപ്രേഷണം ചെയ്യുന്ന ഈ വാര്‍ത്താപരിപാടി പ്രധാനമായും ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന  പതിനായിരക്കണക്കിന് മലയാളി പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണ്. പിറ്റേന്നു രാവിലെ പത്രങ്ങളില്‍  പ്രധാന വാര്‍ത്തകളാകുന്ന  പല സംഭവങ്ങളും തലേന്ന് ഉറങ്ങുന്നതിന് മുന്‍പ് തന്നെ പ്രവാസികളായ പ്രേക്ഷകര്‍ക്ക് അറിയാനവസരമുണ്ടാക്കുന്ന പുതിയ ഒരു സെഗ്മെന്റും ഇതിലുണ്ടാവും.

             
   

കേരളവാര്‍ത്തകള്‍

സമയം : 01.00 AM (UAE) , 02.30 AM (IST)

പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ വാര്‍ത്തകള്‍ ചൂടോടെ അറിയാന്‍...ജന്മനാടിന്‍റെ സ്പന്ദനവും താളവും അറിയാന്‍ ... "കേരളവാര്‍ത്തകള്‍ ' എല്ലാ ദിവസവും യു എ ഇ സമയം 01.00 am ന് അമൃത ടി വിയില്‍ .

കടലുകള്‍ക്കപ്പുറത്ത് സ്വന്തം സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയ മലയാളികള്‍ സ്വന്തം നാടിന്‍റെ താളവും ഗന്ധവും മനസ്സില്‍ പേറുന്നവരാണ്. നാട്ടിലെ വാര്‍ത്താവിശേഷങ്ങളുമായി ദിവസവും പ്രവാസി മലയാളിയെ തേടിയെത്തുന്ന "കേരളവാര്‍ത്തകള്‍ ' അവരെ കേരളവുമായി അടുപ്പിക്കുകയാണ് .

             
             
 
amrita tv


 
 
 
 

newsletter

Get Free SMS Alerts

Download Free tunes

social
A look at the last month's happenings Get Free SMS Alerts Download Free tunes Get Social with Amrita TV
       
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
 
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 54 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.

 
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.