തര്‍ജ്ജമയ്ക്ക് എളുപ്പം വിധേയമാകാത്ത ചില ഇംഗ്ളീഷ് പദങ്ങള്‍ , പ്രത്യേകിച്ചും നിരന്തര പ്രയോഗം കൊണ്ട് പ്രേക്ഷകര്‍ക്ക് സുപരിചിതമായ പല സാധാരണ വാക്കുകളും സാങ്കേതിക പദങ്ങളും നാമരൂപങ്ങളും അങ്ങനെ തന്നെയാണ് അമൃതാ വെബ് സൈറ്റില്‍ ഉപയോഗിച്ചിട്ടുള്ളത് . അത്തരം പദങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തില്‍ ആശയ വിനിമയത്തിനും ആലേഖനത്തിനുമായി സ്വീകരിച്ച് സ്വാംശീകരിച്ചതിനാല്‍ അവയുടെ തനി മലയാള പദപ്രയോഗങ്ങള്‍ പലര്‍ക്കും അരോചകമാവാനിടയുണ്ടല്ലോ . എങ്കിലും ഉള്ളടക്കങ്ങള്‍ കഴിയുന്നത്ര മലയാളത്തില്‍ തന്നെ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളായിരിയ്ക്കും . ഇംഗ്ളീഷ് പദങ്ങള്‍ മലയാള ലിപിയില്‍ എഴുതുമ്പോള്‍ നാം ശീലിച്ചു പോയ ചില തെറ്റായ ലിപി വിന്യാസങ്ങളും കഴിയുന്നത്ര ശരിയായ രീതിയില്‍ ആക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് . ഉദാഹരണമായി റ്റി വി എന്ന് നമ്മള്‍ ശരിയായി ഉച്ചരിക്കുകയും പത്രങ്ങളില്‍ പോലും ‘ടി വി ' എന്ന് അച്ചടിച്ച് വരികയും ചെയ്യുന്നു റ്റി വി എന്നു തന്നെയല്ലേ എഴുതുകയും പറയുകയും ചെയ്യേണ്ടത് ? അതു പോലെ തന്നെ റ്റ്യൂണ്‍ എന്നപദം പലരും ''ട്യൂണ്‍'' എന്ന് ഉപയോഗിച്ചു കാണുന്നു നിത്യോപയോഗത്തില്‍ ഇതു പോലെ നമ്മില്‍ പലരും തെറ്റായി പ്രയോഗിക്കുന്ന പല വാക്കുകളും ഇതില്‍ തിരുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഉദ്യമം ഒരു പരിധിവരെയെങ്കിലും സഫലമാകുമെന്നുള്ള ആത്മവിശ്വാസത്തോടെ ശ്രമങ്ങള്‍ ഇനിയും തുടരും.
പ്രേക്ഷകരുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു |