amrita tv pradakshinam
   

   
 

ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> പ്രദക്ഷിണം

 
amrita tv pradakshinam
 

സംപ്രേഷണം : ഞായര്‍ \ 8.30 എ.എം ഐ.എസ്.റ്റി 

അവതരണം:

 
ഈ പരിപാടി വിലയിരുത്തുക
 

Pradakshinam Rating: 3.4/5 (130 votes cast)

 

കലയും സംസ്ക്കാരവും ആത്മീയതയും കൈകോര്‍ത്തു നില്‍ക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് ഒരു അന്വേഷണ യാത്ര.

ചരിത്രാതീതകാലത്തിനുമപ്പുറം ഭാരതീയ മനസ്സുകളില്‍ ആഴത്തില്‍ വേരോടിയ ഭക്തിഭാവത്തിന്റെ സമര്‍പ്പണവേദിയാണ് ആരാധനാകേന്ദ്രങ്ങളായ ക്ഷേത്രങ്ങള്‍. പൂര്‍വ്വികരെപ്പോലെ നമ്മളും പൊതുവെ ഈശ്വര വിശ്വാസത്തിന്റെയും ഭക്തിയുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യം പിന്തുടരുന്നവരാണ്. പുരാതന കാലം മുതല്‍ ഇന്നോളം ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഭക്തിവിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്നതില്‍ മുന്‍പന്തിയിലാണ്. പ്രാചീന സംസ്ക്കാരത്തിന്റെ ഈടുവെയ്പുകളായ ഒട്ടനേകം ക്ഷേത്രങ്ങള്‍ ഇന്നും കേരളത്തില്‍ നിലവിലുണ്ട്. അവയെല്ലാം  തന്നെ വാസ്തുവിദ്യാപാടവത്തിലും ശില്‍പ ചാതുരിയിലും അഗ്രിമ സ്ഥാനം അലങ്കരിക്കുന്നവയുമാണ്. കലയും സംസ്ക്കാരവും ആത്മീയതയും കൈകോര്‍ത്തു നില്‍ക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലേയ്ക്കുള്ള ഒരു അന്വേഷണ യാത്രയാണ് അമൃത റ്റിവി അവതരിപ്പിക്കുന്ന പ്രദക്ഷിണം.

മനുഷ്യശരീരത്തിന്റെ പ്രതീകമാണ് ക്ഷേത്രങ്ങള്‍. നമ്മുടെ ഉള്ളില്‍ ആത്മാവ് സ്ഥിതി ചെയ്യുന്നതു പോലെ ക്ഷേത്രശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ പരമാത്മാവ് അഥവാ ഈശ്വരന്‍ സ്ഥിതിചെയ്യുന്നു. ശാസ്ത്രവിധി പ്രകാരം പ്രത്യേക സങ്കല്‍പ്പത്തില്‍  തന്ത്രി പ്രാണപ്രതിഷ്ഠ നടത്തി സ്ഥാപിക്കുന്ന വിഗ്രഹത്തില്‍ യഥാവിധി പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴാണ്  ക്ഷേത്രം ചൈതന്യപൂര്‍ണ്ണമാകുന്നത്.
ആ ചൈതന്യം ഭക്തരില്‍ അനുഗ്രഹം ചൊരിയുന്നു. ഇതാണ് ക്ഷേത്ര ചൈതന്യത്തിന്റെയും ക്ഷേത്രാരാധനയുടെയും അടിസ്ഥാന തത്വം .

പൗരാണികമായ നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍,ക്ഷേത്ര നിര്‍മ്മിതിയിലെ വിസ്മയങ്ങള്‍ക്ഷേത്ര സങ്കല്‍പം,ആരാധനാസമ്പ്രദായങ്ങള്‍തുടങ്ങിയവയെക്കുറിച്ചുള്ള ഒരവബോധം പ്രേക്ഷകരിലുളവാക്കാനുള്ള ഒരു ശ്രമമാണ് ഈ പ്രോഗ്രാം.
ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ദ്ധരും പണ്ഡിതരും ക്ഷേത്ര നടത്തിപ്പുകാരും ഭക്തരുമായുള്ള അഭിമുഖങ്ങളും പ്രദക്ഷിണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര  - ഗ്രാമ ഭേദമെന്യെ കേരളത്തിലങ്ങോള

മിങ്ങോളമുള്ള വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് അമൃതാ റ്റീം പ്രദക്ഷിണത്തിന്റെ ചിത്രീകരണം നിര്‍വ്വഹിക്കുന്നത്.
 

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Comments (0)

Leave a comment

Your name (required, minimum 3, maximum 255 characters) (checked.gif Remember)
Your message (required, minimum 3, maximum 5000 characters)
 
Insert these letters into the textfield below: NPXa (required, case-sensitive)
Drag the slider to the right (required)
arrow-right_white.gif
 
 
download music
 
 
 
newsletter Get Free SMS Alerts Download Free tunes Get Social with Amrita TV
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
  Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.  
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.