തിയേറ്ററിലെത്തുന്ന പുതിയ സിനിമകളുടെ നിരൂപണവുമായാണ് " പ്രൊജക്ടര്‍ ' നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. എല്ലാ ഞായറാഴ്ചയും വൈകിട്ട് 7.30 ന് അമൃത ടി വി " പ്രൊജക്ടര്‍ ' സംപ്രേഷണം ചെയ്യുന്നു.
ബ്ലാക്ക് ആന്‍റ് വൈറ്റ് , നാഗ്ര , ഫൈനല്‍ കട്ട് എന്നീ മൂന്ന് വിഭാഗങ്ങളാണ് പ്രൊജക്ടറിലുള്ളത്. "ബ്ലാക്ക് ആന്‍റ് വൈറ്റ് ' എന്ന വിഭാഗത്തിലൂടെ സിനിമാക്കൊട്ടകയിലെത്തുന്ന പുത്തന്‍ സിനിമകളുടെ
കഥയെക്കുറിച്ചും കഥാഗതിയെക്കുറിച്ചും പ്രേക്ഷകന് ഒരു ധാരണ ലഭിക്കുന്നു. ഇഴകീറി പരിശോധിച്ച് അവലോകനം ചെയ്യുന്നതിലൂടെ പ്രേക്ഷകന് ചിത്രത്തിന്‍റെ കലാമൂല്യം തിരിച്ചറിയാന്‍ സാധിക്കുന്നു .
എന്നാല്‍ പ്രേക്ഷകന്‍റെ മനസ്സിലേക്ക് ഇവിടെ ഒരു മുന്‍ധാരണ അടിച്ചേല്‍പ്പിക്കപ്പെടുന്നില്ല . സിനിമാസ്വാദനത്തിന് പുതിയ മാനങ്ങള്‍ തീര്‍ക്കാനൊരു ശ്രമമാണ് ഇവിടെ നടക്കുന്നത്. അതാത് സിനിമകളിലെ സംഭാഷണരംഗങ്ങളുടെയും ഗാനരംഗങ്ങളുടെയും പിന്തുണയോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ സിനിമ അവതരിപ്പിക്കുന്നത്.
സിനിമാഗാനങ്ങളിലൂടെയുള്ള ഒരു യാത്രയാണ് " നാഗ്ര ' എന്ന വിഭാഗം. ഒരു സിനിമയെ വിജയിപ്പിക്കുന്നതില്‍ അതിലെ ഗാനങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ട് . ഒരു സിനിമാഗാനത്തിന്‍റെ പശ്ചാത്തല ദൃശ്യഭംഗി, സംഗീതം, ഈണം , അത് കഥാസന്ദര്‍ഭത്തില്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങി എല്ലാമെല്ലാം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു.തുടര്‍ന്ന് ഓരോ ആഴ്ചയിലെയും മികച്ച 5 ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
" ഫൈനല്‍ കട്ട് ' എന്ന വിഭാഗത്തില്‍ സിനിമാലോകത്തിലെ ഒരു വിദഗ്ധന്‍ തിയേറ്ററിലെത്തിയ പുതിയ സിനിമകളെ വിലയിരുത്തുകയും ഒന്ന് മുതല്‍ പത്ത് വരെ എന്ന തോതില്‍ മാര്‍ക്ക് നല്‍കുകയും ചെയ്യുന്നു.
വിദഗ്ധരുടെ അഭിപ്രായങ്ങളും സിനിമാനിരൂപണങ്ങളും ഉള്‍പ്പെടുത്തി " പ്രൊജക്ടര്‍ ' സിനിമാനിരൂപണത്തിന് പുതിയ അര്‍ത്ഥതലങ്ങളേകുന്നു. |