മലയാളികളുടെ സായംസന്ധ്യകളെ ഭക്തിസാന്ദ്രമാക്കുന്ന അമൃത ടിവി
പരിപാടിയാണ് "സന്ധ്യാദീപം". എല്ലാ ദിവസവും വൈകിട്ട് 6.30 ന്
സംപ്രേഷണം ചെയ്യുന്ന സന്ധ്യാദീപം ഭക്തിയുടെ നിറക്കാഴ്ചകളാണ്
പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
നാമസങ്കീര്‍ത്തനം , ജ്യോതിര്‍ഗമയ , നാരായണീയം , ദീപാരാധന
എന്നിങ്ങനെ നാല് സെഗ്മെന്‍റുകളാണ് സന്ധ്യാദീപത്തിനുള്ളത്.
തെളിയിച്ചു വെച്ച ദീപപ്രഭയില്‍ ഉരുവിടുന്ന നാമജപങ്ങളോടെ
"നാമസങ്കീര്‍ത്തനം' . "ജ്യോതിര്‍ഗമയ'യില്‍ പ്രശസ്ത താന്ത്രികാചാര്യന്‍
എല്‍ ഗിരീഷ് മാഹാദേവിയുടെ ദിവ്യകഥകള്‍ വിവരിക്കുന്ന
സംസ്കൃത പുരാണേതിഹാസം ദേവിമാഹാത്മ്യത്തിലെ പുണ്യശ്ലോകങ്ങളുടെ
ദാര്‍ശനികമായ അര്‍ത്ഥതലങ്ങളുടെ വിവരണം നല്‍കുന്നു. മേല്‍പ്പത്തൂര്‍
നാരായണ ഭട്ടതിരിയുടെ നാരായണീയ പാരായണത്തിലൂടെ
ഗുരുവായൂരപ്പന് ഭക്തിയുടെ ആലാപനാര്‍ച്ചന നടത്തുന്നു
"നാരായണീയ'ത്തിലൂടെ . കേരളത്തിലെ ക്ഷേത്രാങ്കണങ്ങളിലെ
ദീപാരാധനക്കാഴ്ചകളുമായി "ദീപാരാധന'.
പ്രാര്‍ത്ഥനയും ആരാധനയും ഇടകലര്‍ന്ന ഭക്തിസാന്ദ്രമായ
നിമിഷങ്ങള്‍ക്ക് സാക്ഷിയാവുകയാണ് "സന്ധ്യാദീപം' .
ഇനിയും ആയിരമായിരം സന്ധ്യകളില്‍ ഐശ്വര്യത്തിന്‍റെ
ഈ "സന്ധ്യാദീപം' അമൃത ടിവിയിലൂടെ പ്രേക്ഷകന്‍റെ സന്ധ്യകളെ
ഭക്തിസാന്ദ്രമാക്കും.
|