മലയാളഹാസ്യവേദികളില്‍ പേരെടുത്ത ഹാസ്യസാമ്രാട്ടുകള്‍ അണിനിരക്കുന്ന കോമഡി സീരിയലാണ് 'സതി ലീലാവതി' . തനി നാടന്‍ വീട്ടമ്മയായ സതിയും 'മോഡേണ്‍ ഹൌസ് വൈഫ് ' ആയ ലീലാവതിയും തമ്മിലുള്ള പൊങ്ങച്ച യുദ്ധത്തിന്‍റെ കഥയാണ് സതി ലീലാവതി പറയുന്നത്. സ്ത്രീകളുടെ ഈ നര്‍മ്മപ്പോരിനിരയാകുന്നതാകട്ടെ അവരുടെ പാവം ഭര്‍ത്താക്കന്മാരും വീട്ടുകാരും. സതിയുടെയും ലീലാവതിയുടെയും പൊങ്ങച്ചവും അവര്‍ വരുത്തിത്തീര്‍ക്കുന്ന അങ്കങ്ങളും നര്‍മ്മത്തിന്‍റെ രസക്കൂട്ടില്‍ ചാലിച്ച് പ്രേക്ഷകരില്‍ പൊട്ടിച്ചിരികളുടെ മാലപ്പടക്കം തീര്‍ക്കാന്‍ എത്തുന്നത് മലയാളസിനിമയിലെ തമാശകളുടെ ആശാത്തിമാരായ കല്‍പ്പനയും മഞ്ജുപ്പിള്ളയുമാണ്. കെപിഎസ് സി ലളിത,മല്ലിക സുകുമാരന്‍, നന്ദു, ഷാജു എന്നീ പ്രശസ്ത ഹാസ്യതാരങ്ങളും ഈ പരമ്പരയില്‍ വേഷമിടുന്നു.
എല്ലാ ആഴ്ച്ചയും തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചയ്ക്ക് 2.30ന് സംപ്രേഷണം ചെയ്യുന്നു. വീട്ടുജോലികള്‍ ഒതുക്കി ഉച്ചമയക്കത്തിലാഴും മുമ്പേ വീട്ടമ്മമാരെ ചിരിപ്പിച്ച് മനസ് തണുപ്പിക്കാന്‍ എത്തുന്ന സതിയെയും ലീലാവതിയെയും മറക്കാതെ കാണുക. |