നടനസവസന്തത്തില്‍ കലയുടെ വിസ്മയദളങ്ങള്‍ വിരിയിച്ച സൂപ്പര്‍ ഡാന്സര് ജൂനിയര്‍ 4ല്‍
വിജയകിരീടമണിയുന്നതാരെന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. മെയ് 12 ശനിയാഴ്ച
നടക്കുന്ന സൂപ്പര്‍ ഡാന്സര് ജൂനിയര്‍ ഗ്രാന്‍ഡ് ഫിനാലെ വൈകിട്ട് 7 മണി
മുതല്‍ അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു.
ഭാഗ്യലക്ഷ്മി, ഗോപിക, ജിത്ന, ഋധിമ എന്നീ കൊച്ചുമിടുക്കികളാണ് സൂപ്പര്‍ ഡാന്സര് ജൂനിയര്‍ 4ന്‍റെ നടനമത്സരത്തില്‍
അതുല്യനൃത്തവിസ്മയങ്ങള്‍ കാഴ്ച വെച്ച് അന്തിമപോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്.
സോളോ, ഗ്രൂപ്പ്, പെയര്‍ എന്നീ ഡാന്‍സ് റൌണ്ടുകളാണ് ഫിനാലെയില്‍ മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്.
സൂപ്പര്‍ ഡാന്‍സറിന്‍റെ സ്ഥിരം വിധി കര്‍ത്താക്കളായ ശാന്തി മാസ്റ്റര്‍ സുധ ചന്ദ്രന്‍ എന്നിവരോടൊപ്പം ഒരു സ്പെഷ്യല്‍ വിധി കര്‍ത്താവും
'സൂപ്പര്‍ ഡാന്സര് ജൂനിയര്‍ 4' നെ കണ്ടെത്താന്‍ ഫിനാലെയില്‍ ഉണ്ടാകും.
ലോകപ്രശസ്തമായ ലീം കമ്പനി അവതരിപ്പിക്കുന്ന അക്രോബാറ്റിക് പ്രകടനങ്ങള്‍ ഫിനാലെയ്ക്ക് ഹരം പകരാനെത്തുന്നു.
മറ്റൊരു പൊന്‍കിരീടവുമായി സൂപ്പര്‍ ഡാന്‍സര്‍ ഒരുങ്ങിക്കഴിഞ്ഞു. മെയ് 12ന്‍റെ നൃത്തസന്ധ്യയില്‍ വിസ്മയനടനം കാഴ്ചവെച്ച് ആ
പൊന്‍കിരീടത്തില്‍ മുത്തമിടുന്നതാരെന്നറിയാന്‍ മറക്കാതെ കാണുക, വൈകിട്ട് 7 മണിക്ക് , അമൃത ടിവിയില്‍, 'സൂപ്പര്‍ ഡാന്സര് ജൂനിയര്‍ 4 ഗ്രാന്‍ഡ് ഫിനാലെ'.
|