നമ്മുടെ നാട്ടിലും ദേശീയ- ആഗോള തലത്തിലും നടക്കുന്ന വിനോദ-കായിക രംഗങ്ങളിലെ അനുദിന വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് അറിയാന്‍ അവസരമൊരുക്കുന്ന പരിപാടിയാണ് സ്പോര്‍ട്സ് റൗണ്ടപ്പ്. അമൃതാ ചാനലിന്‍റെ പരിചയ സമ്പന്നരും പ്രഗത്ഭരുമായ സ്പോര്‍ട്സ് വാര്‍ത്താവതാരകര്‍ ഈ രംഗത്തെ ഏറ്റവും പുതിയ വാര്‍ത്തകളും സംഭവങ്ങളും അവയുടെ ദൃശ്യങ്ങളിലൂടെ വിശദീകരിക്കുന്നു. കേരളത്തിലെ സ്കൂള്‍ - കോളജ് ടൂര്‍ണമെന്റുകള്‍ , പ്രാദേശിക തലത്തിലുള്ള വിവിധ കായിക മത്സരങ്ങള്‍ , അവയുടെ പരിശീലകരും അപഗ്രഥന വിദഗ്ദ്ധരും സ്പോര്‍ട്സ് പ്രേമികളുമായുള്ള അഭിമുഖങ്ങള്‍ എന്നിവ സ്പോര്‍ട്സ് റൗണ്ടപ്പിന്റെ ഭാഗമാണ് . കായിക രംഗത്തുള്ള പ്രധാന സംഭവങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം സ്പോര്‍ട്സ് താരങ്ങളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണ് ഈ പ്രോഗ്രാം.
ലോക കപ്പ് ഫുട്ബോള്‍ , ഐ.സി.സി ലോക കപ്പ് , ഒളിംപിക് മത്സരങ്ങള്‍ തുടങ്ങിയവയും ഈ പരിപാടിയിലുള്‍പ്പെടുന്നു. വിശേഷിച്ചും സ്പോര്‍ട്സിന്‍റെ ആരാധകരായ മലയാളി പ്രേക്ഷകര്‍ക്കായി സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാം അനുദിന വിശേഷങ്ങളും പ്രധാന സംഭവങ്ങളും അടുത്തറിയാനുള്ള വേദിയായി മാറുന്നു
|