sruthilayam
   

   
 

ഇതാ, നിങ്ങള്‍ ഇവിടെയാണ് : അമൃതാ റ്റി വി >> പ്രോഗ്രാംസ് >> ശ്രുതിലയം

 
sruthilayam
 

സംപ്രേഷണം : തിങ്കള്‍ - വെള്ളി \ 8.30 എ.എം ഐ.എസ്.റ്റി

അവതരണം: അജിത് നമ്പൂതിരി

പ്രൊഡ്യൂസര്‍ : അജിത് നമ്പൂതിരി

 
ഈ പരിപാടി വിലയിരുത്തുക
 

Sruthilayam Rating: 3.3/5 (194 votes cast)

 
       LATEST VIDEOS
 

ശാസ്ത്രീയ  സംഗീതാസ്വാദനത്തിനും അഭ്യസനത്തിനും ഒരു ദൃശ്യ വേദി

ശ്രോതാക്കള്‍ക്ക് സംഗീതത്തെക്കുറിച്ചുള്ള അറിവുകള്‍ പ്രദാനം ചെയ്യുകയും ഗായകരുടെ സംഗീതാഭിരുചിയെ പരിപോഷിപ്പിക്കുകയും  ദക്ഷിണേന്ത്യയുടെ അഭിമാനമായി നാം  കരുതുന്ന കര്‍ണ്ണാടക സംഗീതത്തിന്റെ മഹത്തായ പാരമ്പര്യം സജീവമായി നില നിര്‍ത്തുകയുമാണ്  അമൃത ടിവി യുടെ ശ്രുതിലയം ലക്ഷ്യമാക്കുന്നത് . വേദ കാലത്തോളം പഴക്കമുള്ള അതിപ്രാചീനവും സാമ്പ്രദായികവുമായ കലാരൂപമാണ് സംഗീതം. മുഗള്‍ കാലഘട്ടത്തില്‍ ഉത്തരേന്ത്യയിലുണ്ടായിരുന്ന  മുസ്ളിം ഭരണാധികാരികള്‍ അവരുടെ  രാജസദസ്സുകളില്‍ വച്ച് നടത്തിയിരുന്ന സംഗീത പരിപാടിയാണ് കച്ചേരി. ദക്ഷിണേന്ത്യന്‍ ഭാഗങ്ങളില്‍ ഇത് അരങ്ങ്, സദസ്സ്, സഭ , എന്നീ പേരുകളില്‍ അറിയപ്പെട്ടു. വിശേഷദിവസങ്ങളില്‍ കൊട്ടാരങ്ങളില്‍ വച്ച് പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സുകള്‍ക്ക് മുന്നിലായിരുന്നു കച്ചേരികള്‍ അവതരിപ്പിച്ചിരുന്നത്. വയലിന്‍ , മൃദംഗം , ഗഞ്ചിറ, ഘടം, ധോലക്ക് തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതജ്ഞന്‍ പാടുന്നു. തന്റെ കഴിവിനെയും പോരായ്മകളെയും കുറിച്ച് അയാള്‍ ബോധവാനായിരിക്കണം. സംഗീതം കൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തി അവരെ തന്റെ ഗാനധാരയാല്‍ ഉന്മത്തരാക്കാനുള്ള മാന്ത്രിക വിരുത് , കേട്ടതു പോരാ... ഇനിയും പാടി കേള്‍ക്കണമെന്നുള്ള ആഗ്രഹം ശ്രോതാക്കളില്‍ ജനിപ്പിക്കുവാനുള്ള കഴിവ് മുതലായവയാണ് ഒരു സംഗീതക്കച്ചേരിയില്‍ ഗായകന്റെ വിജയത്തിനടിസ്ഥാനം. രാഗ സ്വരൂപത്തെയും ലയത്തെയും കുറിച്ചുള്ള നിയത സങ്കല്‍പ്പമാണ് ശ്രുതി. സ്വരാലാപനത്തിന്റെയും താളത്തിന്റെയും

അനായാസമായ ഗതിയും സമഞ്ജസമായ സംയോജനവുമാണ് ലയം. ശ്രുതിയും ലയവും ചേര്‍ന്നലിഞ്ഞൊന്നാവുമ്പോള്‍ മാത്രമെ സംഗീതം അനിര്‍വചനീയമായ ഒരു അനുഭവമാകൂ... .  ഭാരതീയ ശാസ്ത്രീയ സംഗീതാധിഷ്ഠിതമായ ഏതു സരണിയിലും ഉള്‍പ്പെട്ട കൃതികള്‍ ശ്രുതിലയത്തില്‍ അവതരിപ്പിക്കാവുന്നതാണ്. സംഗീത രംഗത്ത് ആദരിക്കപ്പെടുന്ന ആചാര്യന്മാരെയും പ്രശസ്തരായ ഗായകരെയും ഒരുമിച്ചണിനിരത്തി ക്കൊണ്ടുള്ള  സംഗീതക്കച്ചേരികളും ആസ്വാദന ചര്‍ച്ചകളും പഠനങ്ങളുമാണ് ശ്രുതിലയത്തിന്റെ ഓരോ എപ്പിസോഡും. ഗായകര്‍ക്കെന്നതു  പോലെ മറ്റു സംഗീത പ്രേമികള്‍ക്കും സംഗീത   അഭ്യസനത്തിനും ആസ്വാദനത്തിനും അവസരമൊരുക്കുവാനും   ഉദ്ദേശിക്കുന്ന ഈ പരിപാടിയുടെ  ഓരോ എപ്പിസോഡും  സംഗീത സംവിധായകന്‍, രാഗം,താളം , സംഗീത സംവിധാനം, ശാസ്ത്രീയ സംഗീതം , തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. കര്‍ണ്ണാട്ടിക്ക്, ഹിന്ദുസ്ഥാനി, പുരാതന തമിഴ്, ഇന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീത ധാരകളെ പാശ്ചാത്യ സംഗീത നൃത്തരൂപങ്ങളുമായി ഇഴ ചേര്‍ത്ത് അവതരിപ്പിക്കുന്ന ഈ പരിപാടിക്ക് വായ്പാട്ടിന്റെയും ഉപകരണ സംഗീതത്തിന്റെയും അകമ്പടിയുണ്ട്. ഗായകനും സംഗീത ശാസ്ത്ര ഗവേഷകനുമായ  അജിത് നമ്പൂതിരിയാണ്‍` ഈ പ്രോഗ്രാമിന്റെ നിര്‍മ്മാണവും അവതരണവും നിര്‍വഹിക്കുന്നത്.

 

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Comments (1)

Leave a comment

Your name (required, minimum 3, maximum 255 characters) (checked.gif Remember)
Your message (required, minimum 3, maximum 5000 characters)
 
Insert these letters into the textfield below: LRDM (required, case-sensitive)
Drag the slider to the right (required)
arrow-right_white.gif
 
 
download music
 
 
 
newsletter Get Free SMS Alerts Download Free tunes Get Social with Amrita TV
       
amrita tv Archives amrita tv Community
amrita tv Career amrita tv Newsletter
amrita tv Contact Us amrita tv Other Sites
amrita tv Profile amrita tv Privacy Policy
amrita tv Downloads amrita tv Notifications
amrita tv Feedback amrita tv Font
       
  AMRITA TV
  Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has been honoured with 56 State Awards for Excellence in Television - the only channel in India to be bestowed with such a recognition in just five years since inception.  
   
  All timings are in IST, unless indicated otherwise.............© Amrita TV 2011 All Rights Reserved.