സിനിമാലോകത്തെ മലയാളികളുടെ പ്രിയപ്പട്ട താരങ്ങളുടെ വിശേഷങ്ങളുമായി അമൃത ടിവി സ്റ്റാര്‍ ട്രാക്ക് ഒക്ടോബര്‍ 16 മുതല്‍ എല്ലാ ഞായറാഴ്ചയും രാത്രി 7 മണിക്ക് അമൃത ടിവിയില്‍ .
പഴയകാല സ്മരണകളും ഭാവിസ്വപ്നങ്ങളും ജീവിതവിശേഷങ്ങളും പ്രേക്ഷകരോടൊത്ത് പങ്ക് വെയ്ക്കാനായി താരങ്ങള്‍ എത്തുന്നു.
സ്റ്റാര്‍ ട്രാക്കിന്‍റെ ആദ്യ എപ്പിസോഡില്‍ വിശേഷങ്ങള്‍ പങ്ക് വെയ്ക്കാനെത്തുന്നത് സജി സുരേന്ദ്രന്‍റെ ഫോര്‍ ഫ്രന്‍ഡ്സ് എന്ന ചിത്രത്തില്‍ അതിഥി താരമായി പ്രത്യക്ഷപ്പെട്ട തെന്നിന്ത്യയിലെ അഭിനയപ്രതിഭ കമലഹാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച
പത്മശ്രീ ജയറാമും.
താന്‍ കടന്നുവന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ മാന്ത്രികശബ്ദത്തിന്‍റെ ഉടമയായ ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ക്യാംപസ്കാല ഓര്‍മ്മകളുമായി
യുവനടന്‍മാരായ നിഷാനും വിനയ് യും , മനോധൈര്യം കൊണ്ട് കാന്‍സറില്‍ നിന്ന് മുക്തി നേടിയ മംമ്ത മോഹന്‍ദാസ് എന്നിവരും തുടര്‍ന്ന് വരുന്ന എപ്പിസോഡുകളില്‍ സ്റ്റാര്‍ ട്രാക്കിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. |