നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇനി പുതിയ ശബ്ദങ്ങളില്‍ ....
സ്വരങ്ങള്‍ കൊണ്ട് മഴവില്ല് തീര്‍ക്കാന്‍ ...
നിങ്ങളുടെ സായാഹ്നങ്ങളെ സംഗീതസാന്ദ്രമാക്കാന്‍ ...
സൂപ്പര്‍ സ്റ്റാര്‍ ദി അള്‍ട്ടിമേറ്റ് ..
സൂപ്പര്‍ സ്റ്റാര്‍ എന്ന സംഗീതറിയാലിറ്റി ഷോയിലൂടെ മലയാള ടെലിവിഷനില്‍ റിയാലിറ്റി ഷോ സംസ്കാരത്തിന് തന്നെ നാന്ദി കുറിച്ചു അമൃത ടിവി. ഇതിനെ മാതൃകയാക്കി പിന്നീടങ്ങോട്ട്
മലയാള ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകള്‍ സജീവമാവുകയായിരുന്നു.
അമൃത ടിവിയില്‍ ഇതാ വീണ്ടും പുതുമകളും വ്യത്യസ്തതകളുമായി മറ്റൊരു റിയാലിറ്റി ഷോ കൂടി - സൂപ്പര്‍ സ്റ്റാര്‍ ദി അള്‍ട്ടിമേറ്റ്. അതിഗംഭീരമായ വേദിയും പ്രതിഭാധനരായ വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും സൂപ്പര്‍ സ്റ്റാര്‍ ദി അള്‍ട്ടിമേറ്റിനെ സമ്പന്നമാക്കുന്നു.എല്ലാ ദിവസവും വൈകീട്ട് 8..30 ന് സൂപ്പര്‍ സ്റ്റാര്‍ ദി അള്‍ട്ടിമേറ്റ് സംപ്രേഷണം ചെയ്യുന്നു.
തിരുവനന്തപുരം , എറണാകുളം , തൃശ്ശൂര്‍ , കോഴിക്കോട് എന്നിങ്ങനെ കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ നടന്ന
ഓഡീഷനുകളിലൂടെ കണ്ടെത്തിയ മിടുക്കരായ 20 യുവ സംഗീതപ്രതിഭകളാണ് ഈ വേദിയില്‍ സ്വരവിസ്മയങ്ങള്‍ തീര്‍ക്കാനൊരുങ്ങുന്നത്. ഗസലുകളുടെ ഈണങ്ങളും ഹിന്ദുസ്ഥാനി-കര്‍ണ്ണാട്ടിക് രാഗസമ്മേളനങ്ങളും
പോപ്പിന്‍റെ ആവേശഭരിതമായ താളങ്ങളും നാടന്‍പാട്ടിന്‍റെ ഇമ്പമാര്‍ന്ന ശീലുകളും മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രഗാനങ്ങളും പുതിയ ശബ്ദങ്ങളില്‍ പ്രേക്ഷകന് പുതിയൊരു ശ്രവ്യാനുഭവം സമ്മാനിക്കും.
മലയാളത്തിന്‍റെ ഭാവഗായകനായ പി.ജയചന്ദ്രന്‍ , മലയാളം - തമിഴ് ചലച്ചിത്ര രംഗത്തെ പ്രശസ്ത സംഗീത സംവിധായകന്‍ ശരത് , യുവഗായിക റിമി ടോമി എന്നിവരാണ് ഈ വേദിയില്‍ സ്ഥിരം വിധികര്‍ത്താക്കള്‍ . ഇവരുടെ ഒപ്പം
ഒരു സെലിബ്രിറ്റി ജഡ്ജ് കൂടി അടങ്ങിയ പാനലാണ് മത്സരാര്‍ഥികളുടെ പ്രകടനങ്ങളെ വിലയിരുത്തുന്നത്.
പ്രശസ്ത കലാസംവിധായകന്‍ സാബു ശിവന്‍റെ നേതൃത്വത്തില്‍ ഒരു സംഘം പ്രതിഭകള്‍ ചേര്‍ന്ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരുക്കിയ സൂപ്പര്‍ സ്റ്റാര്‍ ദി അള്‍ട്ടിമേറ്റിന്‍റെ വേദി കണ്ടുശീലിച്ചദൃശ്യസങ്കല്‍പങ്ങളെ പാടെ മാറ്റിമറിക്കുന്നതാണ്.കണ്ണാടി പ്രതലങ്ങളും ദൃശ്യചുമരുകളും അത്യാധുനികമായ
പ്രകാശസജ്ജീകരണങ്ങളും ചേര്‍ന്ന വേദി പ്രേക്ഷകര്‍ക്ക് ഒരുക്കുന്നത് അപൂര്‍വമായ ഒരു കാഴ്ചാനുഭവമാണ്.
പതിനായിരം ചതുരശ്ര അടി വിസ്തൃതിയില്‍ വൃത്താകൃതിയില്‍ ഒരുക്കിയിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ ദി അള്‍ട്ടിമേറ്റിന്‍റെ വേദിയുടെ ഏത് കോണില്‍ നിന്നുമുള്ള കാഴ്ചയും അനുഭവവേദ്യമാണ്.
പ്രേക്ഷകന് തികച്ചും വ്യത്യസ്തമായ ദൃശ്യ-ശ്രവ്യ അനുഭവം പകരുന്ന സൂപ്പര്‍ സ്റ്റാര്‍ ദി അള്‍ട്ടിമേറ്റിന്‍റെ ഈ ഒത്തുചേരല്‍
സംഗീതലോകത്തിന് ഒരു നവ്യാനുഭവമായിരിക്കുമെന്ന് തീര്‍ച്ച . |