ശ്രവണാനുഭൂതി ഉണര്‍ത്താന്‍ പഴയ പാട്ടുകളുമായ്... ഒരു പുതിയ പൂക്കൂട
സംഗീതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേയ്ക്ക് ഓര്‍മ്മപ്പെടുത്തലുകളിലൂടെയുള്ള ഒരുമടക്ക യാത്രയ്ക്ക് തുടക്കം കുറിയ്ക്കുന്ന പരിപാടിയാണ് അമൃതാ ചാനല്‍ അവതരിപ്പിക്കുന്ന സ്വര്‍ണ്ണ ചാമരം. മലയാളത്തോടൊപ്പം തമിഴ് , ഹിന്ദി ചലച്ചിത്ര ഗാനങ്ങളും ആഹ്ലാദപൂര്‍വം ഹൃദയത്തിലേറ്റുവാങ്ങുന്ന മലയാളികളുടെ സംഗീതാസ്വാദന പ്രവണതയെ വേണ്ടും വിധം തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി ഈ മൂന്നു ഭാഷകളിലെയും ശ്രുതിസുഭഗങ്ങളായ നിത്യഹരിത ഗാനങ്ങളുടെ ബഹുവര്‍ണ്ണപ്പൂക്കൂട ഇവിടെ തുറക്കുന്നു .
സംഗീതാസ്വാദനത്തോടൊപ്പം പിന്നിട്ട ഗാനശാഖകളുടെ ഒരവലോകനം കൂടി ഈ പരിപാടി നിര്‍വഹിക്കുന്നുണ്ട്. സൈഗാളും ഹേമന്ദ് കുമാറും മന്നാഡെയും യേശുദാസും ഉദയഭാനുവും
ഏ .എംരാജയും ജയചന്ദ്രനും പി. ലീലയും പി. സുശീലയും എസ്. ജാനകിയും അവരെപ്പോലുള്ള സംഗീതപ്രതിഭകളുമെല്ലാം സമ്പന്നമാക്കിയ മാധുര്യമൂറുന്ന ഗാനങ്ങളുടെ കല്‍ക്കണ്ട മഴ ഇവിടെ വീണ്ടും പെയ്യുന്നു. അതുല്യ സംഗീത സംവിധായകരും അനുഗൃഹീത ഗാനരചയിതാക്കളും കാലത്തെ അതിശയിപ്പിച്ചു കൊണ്ട് അവരുടെ പാട്ടുകളിലൂടെയും അവതാരകന്റെ വാക്കുകളിലൂടെയും മനസ്സില്‍ നിറഞ്ഞുയരുന്നു. അഭിനേതാവും ഗായകനുമായ കൃഷ്ണചന്ദ്രനാണ് ഈ പരിപാടിയുടെ അവതാരകന്‍. സ്വര്‍ണ്ണ ചാമരത്തില്‍ നിന്നും വീശിയെത്തുന്ന പാട്ടുകളുടെ ശബ്ദ സുഗന്ധം എല്ലാ വെള്ളിയാഴ്ചയും രാവിലെ 11.30ന്പ്രേക്ഷകരുടെസ്വീകരണമുറികളിലെത്തുന്നു |