തമിഴ് ഈണങ്ങളുടെ ദൃശ്യവസന്തവുമായി തമിഴ് ട്രാക്സ്.
അമൃത ടിവി യുടെ ' തമിഴ് ട്രാക്സ് 'പ്രശസ്ത തമിഴ് സിനിമ ഗാനങ്ങളുടെ ചരിത്രവും
വശ്യതയും അറിയാനും ആസ്വദിക്കുവാനും അവസരമേകുന്ന സംഗീതാധിഷ്ഠിത
പരിപാടിയാണ്. എല്ലാ ശനിയാഴ്ചയും രാവിലെ 11.30ന്
സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പഴയതും
പുതിയതുമായ തമിഴ് സിനിമാഗാനങ്ങളെയും അവയുടെ ആവിര്‍ഭാവ ചരിത്രത്തെയും
പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് സംഗീതാസ്വാദകര്‍ക്കായി ഒരുക്കുന്ന
വിഭവസമൃദ്ധമായ ഗാന വിരുന്നാണ്.
സംഗീതാസ്വാദകരെ മലയാളം- തമിഴ് എന്ന ഭാഷകളുടെ വേര്‍തിരിവുകളെ ഭേദിക്കുവാന്‍
പ്രേരിപ്പിക്കുന്ന ഒരു സംഗീതോദ്ഗ്രഥന പരിപാടിയാണിത്. സംഗീതത്തിന്റെ ഭാഷ മറ്റെല്ലാ
ഭേദ വൈവിധ്യങ്ങളെയും മറികടന്ന് ആസ്വാദക ഹൃദയങ്ങളെ ഒരുമിപ്പിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്ന പാട്ടുകാരും താരങ്ങളും സംഗീതജ്ഞരുമായി ആങ്കര്‍
നടത്തുന്ന സംഭാഷണങ്ങള്‍ വഴി ആസ്വാദകര്‍ ഏറെ അറിയാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ
ഗാന വിശേഷങ്ങള്‍ പങ്ക് വയ്ക്കപ്പെടുന്നു. സവിശേഷ ഗാനങ്ങളുടെ മുഴുനീള ദൃശ്യങ്ങള്‍
ടിവി സ്ക്രീനുകളില്‍ തെളിയും. |