കേരളത്തിന്റെ ദൃശ്യമാധ്യമ ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ വാര്‍ത്തകളുടെ ഒരു സംക്ഷിപ്ത ബുള്ളെറ്റിന്‍ അമൃത റ്റിവി അവതരിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ 7.00 ന് സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ പരിപാടി നമ്മുടെ സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ മേഖലകളിലെ അനുദിന വാര്‍ത്തകളുടെ അനാവരണമാണ്.വിവിധ സര്‍വ്വകലാശാലകളിലെയും അവയുമായി സംയോജിപ്പിച്ചിട്ടുള്ള കോളജുകളിലെയും പ്രധാനപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും പങ്ക് വയ്ക്കുന്ന ഈ പരിപാടി വഴി നിലവിലുള്ള പുതിയ കോഴ്സുകള്‍ , പുതുതായി ആരംഭിക്കുന്ന പാഠ്യ പദ്ധതികള്‍ , ഓരോ കോഴ്സുകളിലേയ്ക്കുമുള്ള പ്രവേശന സംബന്ധമായ കാര്യങ്ങള്‍ , അവയുടെ വിശദാംശങ്ങളും ഫീസ് നിരക്കുകളും പരീക്ഷാ തിയതിയും സമയ വിവരവും , പരീക്ഷാ തിയതികളില്‍ വരുന്ന മാറ്റങ്ങള്‍ , ഫല പ്രഖ്യാപനം , പ്രവേശനപ്പരീക്ഷകളുടെ തിയതികള്‍ , തൊഴിലധിഷ്ഠിത കോഴ്സുകളുടെ വിശദാംശങ്ങള്‍ , സീറ്റുകളൂടെ എണ്ണവും അവയുടെ വിതരണ ക്രമവും സിലബസില്‍ വരുന്ന മാറ്റങ്ങള്‍ , സ്കൂളുകളും കോളജുകളും തുറക്കുന്നതും അടയ്ക്കുന്നതുമായ തിയതികള്‍ , അപ്രതീക്ഷിത വിദ്യാഭ്യാസ അവധികള്‍ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അറിയുവാന്‍ അവസരമുണ്ടാകുന്നു.
പൊതുമേഖലകളിലുള്ള തൊഴിലവസരങ്ങള്‍ സംബന്ധിച്ച പി എസ് സി വിജ്ഞാപനങ്ങള്‍ പി എസ് സി പരീക്ഷാ തിയതികള്‍ , പരീക്ഷ മാറ്റി വയ്ക്കല്‍ , പി എസ് സി ടെസ്റ്റുകളുടെ ഫല പ്രഖ്യാപനം എന്നിവയും വിദ്യാഭ്യാസ വാര്‍ത്തകളിലുണ്ടാവും. നമ്മുടെ പൊതു വിദ്യാഭ്യാസത്തെപ്പറ്റിയുള്ള സമഗ്രമായ അറിവിനും അവലോകനത്തിനും പൊതുജനത്തിനവസരം നല്‍കുന്ന ഈ വാര്‍ത്താ പരിപാടി ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയവും അത് വിദ്യാര്‍ത്ഥികളിലുളവാക്കുന്ന പ്രതികരണവും പ്രയോജനവും മനസ്സിലാക്കുവാന്‍ സഹായകമാണ് . അമൃത വിശ്വവിദ്യാപീഠത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഈ പരിപാടി പ്രത്യേക പ്രാധാന്യം നല്‍കും .കൃത്യതയാര്‍ന്നതും ആധികാരികവും സത്യസന്ധവും പ്രയോജനപ്രദവുമായവാര്‍ത്തകള്‍ വഴി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും വിദ്യാഭ്യാസാധിഷ്ഠിത വിവരാന്വേഷണങ്ങളെയും തത്സംബന്ധമായ ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുവാന്‍ അമൃതാ റ്റിവി യുടെ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്ക് കഴിയുന്നു .